ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ കി​ണ​റ്റി​ലിറങ്ങി​യ യു​വാ​വ് മ​രി​ച്ചു
Thursday, May 2, 2024 10:49 PM IST
ക​ട​യ്ക്ക​ല്‍ : കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഇ​റ​ങ്ങി​യ യു​വാ​വ് മ​രി​ച്ചു. ചി​ത​റ പ​ഞ്ചാ​യ​ത്തി​ലെ മ​ട​ത്ത​റ​യി​ലാ​ണ് സം​ഭ​വം. മ​ട​ത്ത​റ മു​ല്ല​ശേ​രി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ താ​മ​സി​ക്കു​ന്ന മ​ല്ല​ശേ​രി വീ​ട്ടി​ൽ അ​ൽ​ത്താ​ഫ് (25) ആ​ണ് മ​രി​ച്ച​ത്. കി​ണ​റ്റി​ല്‍ ആ​ട് വീ​ണ​ത് അ​റി​ഞ്ഞ് അ​ല്‍​ത്താ​ഫ് കി​ണ​റ്റി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള​താ​ണ് 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ലാ​ണ് അ​ല്‍​ത്താ​ഫ് ഇ​റ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ട​യ്ക്ക​ലി​ല്‍ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.