ചവറ : കൊറ്റൻകുളങ്ങര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അവധിക്കാല സൗജന്യ കായിക പരിശീലന ക്യാമ്പ് "വേനൽകൂടാര’ത്തിന്റെ ഉദ്ഘാടനം സുജിത്ത് വിജയൻ പിള്ള എംഎൽഎ നിർവഹിച്ചു. ബോക്സിങ്, കിക്ക് ബോക്സിങ്, ഫുട്ബാൾ, ക്രിക്കറ്റ്, വോളിബോൾ, ചെസ്, ഖൊ ഖൊ, ഷട്ടിൽ ബാഡ്മിന്റൺ എന്നിവയിലാണ് പരിശീലനം നൽകുന്നത്. ക്യാമ്പ് 10ന് അവസാനിക്കും.
ഉദ്ഘാടന ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.പി .സുധീഷ് കുമാർ, പ്രിൻസിപ്പൾമാരായ എസ് മായാദേവി, റജിമോൾ, പഞ്ചായത്ത് അംഗം ഐ .ജയലക്ഷ്മി, ബി. ബിനു, ഷൈലേഷ് , സജീവ് കുമാർ, എം.വി ഷൈജ എന്നിവർ പ്രസംഗിച്ചു.