സ്ത്രീ​യും നി​യ​മ​വും ഏ​ക​ദി​ന ‌ സെ​മി​നാ​ര്‍ നാ​ളെ ഗാ​ന്ധി​ഭ​വ​നി​ല്‍
Monday, May 6, 2024 11:45 PM IST
പ​ത്ത​നാ​പു​രം: കേ​ര​ള ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഗാ​ന്ധി​ഭ​വ​ന്‍ ലീ​ഗ​ല്‍ എ​യ്ഡ് ക്ലി​നി​ക്കി​ന്‍റേ​യും കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ കീ​ഴി​ലു​ള്ള വി​ക്ടിം റൈ​റ്റ് സെ​ന്‍ററി​ന്‍റേയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ സ്ത്രീ​യും നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ഏ​ക​ദി​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജും കെ​ല്‍​സ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍​മാ​നു​മാ​യ ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​സ്താ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണും കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ മു​ന്‍ അം​ഗ​വു​മാ​യ ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍ അ​ധ്യക്ഷ​യാ​കു​ന്ന ച​ട​ങ്ങി​ല്‍ കെ​ല്‍​സ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ജ​ഡ്ജു​മാ​യ ജോ​ഷി ജോ​ണ്‍ മു​ഖ്യാതിഥിയാ​കും.

ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യ ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, പു​ന​ലൂ​ര്‍ എംഎസിറ്റി ജ​ഡ്ജ് എ. ​അ​ബ്ദു​ള്‍ ജ​ലീ​ല്‍, പ​ത്ത​നാ​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്‌​ട്രേ​റ്റ് കെ.​കെ. അ​ശോ​ക്, ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി പി. ​മ​ഞ്ജു, ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്. അ​മ​ല്‍​രാ​ജ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി. ​ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വി​ക്ടിം റൈ​റ്റ് സെ​ന്‍റ​ർ പ്രൊ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ഡ്വ. എ. ​പാ​ര്‍​വതി മേ​നോ​ന്‍ ക്ലാ​സ് ന​യി​ക്കും.