രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്ത വി​മ​ല​യെ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ആ​ദ​രി​ച്ചു
Tuesday, May 7, 2024 11:14 PM IST
കു​ള​ത്തൂ​പ്പു​ഴ: ദേ​ശീ​യ വ​നി​താ ദി​ന​ത്തി​ൽ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​യി രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബ​ശ്രീ സം​സ്ഥാ​ന റി​സോ​ഴ്സ് പേ​ഴ്സ​ൺ കൂ​ടി​യാ​യ വി​മ​ല​യെ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ആ​ദ​രി​ച്ചു.

വി​ല്ലു​മ​ല സം​ഗ​മം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ള​ത്തൂ​പ്പു​ഴ​യി​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കു​ടും​ബ​ശ്രീ സം​സ്ഥാ​ന റി​സോ​ഴ്സ് പേ​ഴ്സ​നും എഡിഎ​സ് സെ​ക്ര​ട്ട​റി​യും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ അ​നി​മ​ലേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വി​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എഡിഎ​സിന്‍റെ കീ​ഴി​ൽ 40 ഓ​ളം കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി അ​ന്ന​മ്മ വ​ർ​ഗീ​സ്, അം​ഗ​ങ്ങ​ളാ​യ ഷീ​ബ, ര​ഹ​ന, സൗ​മി​നി, ജ​ല​ജ, അ​മ്മി​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.