ജീ​വി​ത സ​മ്മ​ർ​ദ​ങ്ങ​ളി​ൽ കൂ​ട്ടാ​യു​ള്ള​ത് ദൈ​വ​സാ​ന്നി​ധ്യ ബോ​ധം: മാ​ർ സെ​റാ​ഫിം
Monday, April 29, 2024 4:00 AM IST
അ​ടൂ​ർ: ജീ​വി​ത സ​മ​ർ​ദ​ങ്ങ​ളി​ൽ ന​മ്മെ കൈ​വി​ടാ​തെ വ​ഴി ന​ട​ത്തു​ന്ന​ത് ദൈ​വ​സാ​ന്നി​ധ്യ ബോ​ധ​മാ​ണെ​ന്ന് മാ​ർ​ത്തോ​മ്മ സ​ഭ അ​ടൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ സെ​റാ​ഫിം എ​പ്പി​സ്കോ​പ്പ. അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ അ​ടൂ​ർ വൈ​ദി​ക ജി​ല്ലാ ക​ൺ​വ​ൻ​ഷ​നി​ൽ ര​ണ്ടാം ദി​വ​സം മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​രോ ക്രൈ​സ്ത​വ​ന്‍റെ​യും വി​ളി ദൈ​വ സം​സ​ർ​ഗ​ത്തി​ലേ​ക്കാ​ണെ​ന്നും മാ​ർ സെ​റാ​ഫിം പ​റ​ഞ്ഞു. ഫാ. ​ഡോ. ശാ​ന്ത​ൻ ച​രു​വി​ൽ, ഫാ. ​ജോ​ൺ വി​ള​യി​ൽ, ഫാ. ​ജോ​സ​ഫ് ക​ട​കം​പ​ള്ളി​ൽ, ഫാ. ​അ​ജോ ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ഡെ​ന്നി മ​ണ്ഡ​പ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.