കു​ന്പ​ഴ മാ​സ്റ്റ​ർ​പ്ലാ​നി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച വേ​ണം: സു​രേ​ഷ് കു​മാ​ർ
Saturday, May 4, 2024 4:04 AM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ കു​മ്പ​ഴ​യി​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന മാ​സ്റ്റ​ര്‍​പ്ലാ​നി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച വേ​ണ​മെ​ന്നു മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ. ​സു​രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യ മാ​സ്റ്റ​ര്‍​പ്ലാ​നാ​ണ്.

വി​സ്തൃ​തി വ​ള​രെ കു​റ​വു​ള്ള കു​മ്പ​ഴ പ്ര​ദേ​ശ​ത്തെ വി​ക​സ​ന​ത്തെ ത​ട​യു​ന്ന​തും ത​ദ്ദേ​ശ​വാ​സി​ക​ള്‍​ക്ക് ഭാ​വി​യി​ല്‍ ജീ​വി​തം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തു​മാ​ണ് മാ​സ്റ്റ​ര്‍ പ്ലാ​ന്‍. ഇ​തു നി​ല​വി​ല്‍ വ​ന്നാ​ല്‍ സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പൊ​ളി​ക്കേ​ണ്ട​താ​യി വ​രും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കും.

നി​ല​വി​ലു​ള്ള റോ​ഡി​ല്‍​നി​ന്ന് 30 മീ​റ്റ​ര്‍ അ​ക​ലെ വ​രെ ഒ​രു നി​ർ​മാ പ്ര​വൃ​ത്തി​യും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കും. കൗ​ണ്‍​സി​ല​ര്‍​മാ​രോ​ട് ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച് വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ത്താ​തെ​യാ​ണ് മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ഗ​സ​റ്റി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്.

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തൊ​ന്നും കൗ​ണ്‍​സി​ലി​ല്‍ ച​ര്‍​ച്ച​യ്ക്ക് എ​ടു​ത്ത​പ്പോ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ല്ല. വി​ശ​ദ​മാ​യ ച​ര്‍​ച്ച ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും എ. ​സു​രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.