ചന്ദനപ്പള്ളി: സേവന സന്നദ്ധതയോടെ സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്ന പ്രവർത്തനങ്ങൾ യുവജനങ്ങൾ നടത്തുന്നതു മാതൃകാപരവും അഭിമാനവുമാണെണ് മന്ത്രി പി. പ്രസാദ്. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തിയ തയ്യൽ മെഷീൻ വിതരണം ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുന്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറഫീം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എബി ടി. സാമുവൽ, ഫാ. ഷിജു ജോൺ, ഫാ. ലിജിൻ, ഫാ. ജിബു, സഭാ മാനേജിംഗ് കമ്മിറ്റി അംഗം നിതിൻ മണക്കാട്ടുമണ്ണിൽ,
കൗൺസിൽ അംഗങ്ങൾ അനി കിഴക്കുപുറം, ഐവാൻ വാകയാർ, ജേക്കബ് ജോർജ്, യുവജന പ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി എം.ജെ. രഞ്ജു, ലിഡാ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്, ലിന്റോ മണ്ണിൽ, ലിബിൻ തങ്കച്ചൻ, സജിനി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.