എ​സ്എ​സ്എ​ല്‍​സി: ജി​ല്ല​യ്ക്ക് 99.7 ശ​ത​മാ​നം വി​ജ​യം
Wednesday, May 8, 2024 11:25 PM IST
പ​ത്ത​നം​തി​ട്ട: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് 99.7 ശ​ത​മാ​നം വി​ജ​യം. 10,021 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 9991 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. വി​ജ​യി​ക​ളി​ൽ 5218 ആ​ൺ​കു​ട്ടി​ക​ളും 4773 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട സം​സ്ഥാ​ന​ത്ത് എ​ട്ടാ​മ​താ​ണ്.

തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല 99.86 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യ്ക്ക് 99.61 ശ​ത​മാ​നം വി​ജ​യം ക​ണ്ടെ​ത്താ​നാ​യി. തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 3631 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​വ​രി​ൽ 3626 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 1912 ആ​ൺ​കു​ട്ടി​ക​ളും 1714 പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് വി​ജ​യി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളി​ൽ മൂ​ന്നു പേ​രും പെ​ൺ​കു​ട്ടി​ക​ളി​ൽ ര​ണ്ടു പേ​രു​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 6390 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 6365 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. ഇ​വ​രി​ൽ 3306 ആ​ൺ​കു​ട്ടി​ക​ളും 3059 പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ആ​ൺ​കു​ട്ടി​ക​ളി​ൽ 12 പേ​രും പെ​ൺ​കു​ട്ടി​ക​ളി​ൽ 13 പേ​രും പ​രാ​ജ​യ​പ്പെ​ട്ടു.

1716 എ ​പ്ല​സു​കാ​ർ,
തി​ള​ങ്ങി​യ​ത്
പെ​ൺ​കു​ട്ടി​ക​ൾ

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​ത് 1716 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ഇ​തി​ല്‍ 591 ആ​ണ്‍​കു​ട്ടി​ക​ളും 1,125 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ 1,255 കു​ട്ടി​ക​ള്‍ (418 ആ​ണ്‍​കു​ട്ടി​ക​ള്‍, 837 പെ​ണ്‍​കു​ട്ടി​ക​ള്‍) മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ 461 കു​ട്ടി​ക​ള്‍​ക്കും (173 ആ​ണ്‍​കു​ട്ടി​ക​ള്‍, 288 പെ​ണ്‍​കു​ട്ടി​ക​ള്‍) മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടാ​നാ​യി.

വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ നേ​രി​യ വ്യ​ത്യാ​സം

സം​സ്ഥാ​ന​ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്ത​നം​തി​ട്ട​യ്ക്ക് ഒ​ന്പ​താം സ്ഥാ​ന​മാ​യി​രു​ന്നു. വി​ജ​യ​ശ​ത​മാ​നം 99.81. പ​രീ​ക്ഷ എ​ഴു​തി​യ 10,213 പേ​രി​ൽ 10,194 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.

1570 കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്. 2022ൽ ​പ​ത്താം​സ്ഥാ​ന​ത്താ​യി​രു​ന്നു ജി​ല്ല. വി​ജ​യ​ശ​ത​മാ​നം 99.16 ശ​ത​മാ​ന​മാ​യി​രു​ന്നു. 908 കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യി​രു​ന്നു. 2021ൽ ​വി​ജ​യ ശ​ത​മാ​നം 99.73 ശ​ത​മാ​ന​മാ​യി​രു​ന്നു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 2020 വ​രെ ജി​ല്ല സം​സ്ഥാ​ന​ത​ല​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 2020ൽ ​വി​ജ​യ ശ​ത​മാ​നം 99.71 ആ​യി​രു​ന്നു.

2019ലും ​ജി​ല്ല​ക്ക് ഒ​ന്നാം സ്ഥാ​ന​മാ​യി​രു​ന്നു. 99.34 ശ​ത​മാ​ന​മാ​യി​രു​ന്നു ജി​ല്ല​യി​ലെ വി​ജ​യ ശ​ത​മാ​നം. 2018ൽ 99.11 ​ശ​ത​മാ​നം വി​ജ​യം നേ​ടി​യെ​ങ്കി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ടാം സ​ഥാ​ന​മാ​യി​രു​ന്നു ജി​ല്ല​യ്ക്ക് ല​ഭി​ച്ച​ത്.

2016ലും 2017​ലും സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ ശ​ത​മാ​നം പ​ത്ത​നം​തി​ട്ട​ക്കാ​യി​രു​ന്നു. അ​ന്ന് 98.82 ശ​ത​മാ​ന​മാ​ന​മാ​യി​രു​ന്നു വി​ജ​യം.

2016ൽ 99.04 ​ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. ആ ​വ​ർ​ഷം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​ച്ച് കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ ജി​ല്ല​യും പ​ത്ത​നം​തി​ട്ട ആ​യി​രു​ന്നു. 2015ൽ ​ര​ണ്ടാം സ്ഥാ​ന​വും 2014ൽ ​നാ​ലാം സ്ഥാ​ന​വു​മാ​യി​രു​ന്നു. 2013ൽ ​ര​ണ്ടാം സ്ഥാ​നം. എ​ന്നാ​ൽ, 2012ൽ ​സം​സ്ഥാ​ന ത​ല​ത്തി​ൽ ഒ​മ്പ​താം സ്ഥാ​ന​മാ​യി​രു​ന്നു.

150 സ്കൂ​ളു​ക​ൾ​ക്ക്
100 ശ​ത​മാ​നം വി​ജ​യം

ജി​ല്ല​യി​ൽ 150 സ്കൂ​ളു​ക​ൾ​ക്ക് നൂ​റ് ശ​ത​മാ​നം വി​ജ​യം. 45 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കും 98 എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കും ഏ​ഴ് അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കു​മാ​ണ് 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്.

നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ ഏ​ക കു​ട്ടി​യെ​യും വി​ജ​യി​പ്പി​ച്ച് കു​റ്റൂ​ര്‍ സ്‌​കൂ​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ലെ നൂ​റു​ശ​ത​മാ​ന​ക്കാ​രി​ല്‍ കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. പ​രീ​ക്ഷ എ​ഴു​തി​യ 165 കു​ട്ടി​ക​ളും വി​ജ​യി​ച്ചു.