ല​ഭ്യ​മാ​യ ക​ഴി​വു​ക​ൾ സ​മൂ​ഹ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: കാ​തോ​ലി​ക്കാ ബാ​വ
Wednesday, May 8, 2024 11:25 PM IST
ച​ന്ദ​ന​പ്പ​ള്ളി: ല​ഭി​ച്ചി​രി​ക്കു​ന്ന ദൈ​വി​ക​മാ​യ താ​ല​ന്തു​ക​ൾ സ​മൂ​ഹ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ. ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ തീ​ർ​ഥാ​ട​ക സം​ഗ​മ​ത്തി​ൽ ഓ​ർ​ഡ​ർ ഓ​ഫ് സെ​ന്‍റ് ജോ​ർ​ജ് സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കാ​തോ​ലി​ക്കാ ബാ​വ.

ഓ​രോ പെ​രു​ന്നാ​ളും ആ​ഘോ​ഷ​ത്തി​ന​പ്പു​റം ജീ​വി​ത​ത്തി​ൽ ആ​ച​ര​ണ​ങ്ങ​ൾ ആ​കു​മ്പോ​ഴാ​ണ് അ​ത് അ​ർ​ഥ​വ​ത്താ​കു​ന്ന​തെ​ന്ന് ബാ​വ ചൂ​ണ്ടി​ക്കാ​ട്ടി. മ​ന്ത്രി വീ​ണാ ജോ​ർ​ജ് തീ​ർ​ഥാ​ട​ക സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​സൈ​ൽ വു​മ​ൺ ഡോ. ​ടെ​സി തോ​മ​സ് ഓ​ർ​ഡ​ർ സെ​ന്‍റ് ജോ​ർ​ജ് പു​ര​സ്കാ​രം കാ​തോ​ലി​ക്കാ ബാ​വ​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.