വി​ദ്യാ​ല​യം ഹ​രി​താ​ഭ​മാ​യി; അ​വാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ ക​റ്റാ​നം പോ​പ് പ​യ​സ്
Tuesday, March 19, 2024 12:14 AM IST
ക​റ്റാ​നം: വി​ദ്യാ​ല​യ​ത്തെ ഹ​രി​താ​ഭ​മാ​ക്കി​യ ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് അ​വാ​ര്‍​ഡ് തി​ള​ക്കം. കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് സം​സ്ഥാ​ന​സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ 2023 - 24 വ​ര്‍​ഷ​ത്തെ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡി​നാ​ണ് ക​റ്റാ​നം പോ​പ്പ് പ​യ​സ് സ്‌​കൂ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മി​ക​വു​റ്റ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ല​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഹ​രി​താ​ഭ​മാ​യി. ഗ്രോ​ബാ​ഗി​ല്‍ ജൈ​വകൃ​ഷി, ഔ​ഷ​ധ ഉ​ദ്യാ​നം, അ​ടു​ക്ക​ള​ത്തോ​ട്ടം, മ​ഴ​ക്കു​ഴി നി​ര്‍​മാ​ണം, കേ​ര​ശി​ല്പ​ശാ​ല, ഹ​രി​ത സ്പ​ര്‍​ശം പ​ദ്ധ​തി, ജീ​വ​നം പ​ദ്ധ​തി, ശു​ചി​ത്വ വി​ദ്യാ​ല​യം, ഒ​രു മ​രം പ​ദ്ധ​തി, സ്വ​ച്ച് ഭാ​ര​ത് തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ദ്യാ​ല​യ​ത്തെ ഹ​രി​താ​ഭ​മാ​ക്കി​യ​തി​നാ​ണ് സ്‌​കൂ​ളി​നെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​ക്കി​യ​ത്.

മാ​നേ​ജ​ര്‍ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ്, ക​റ​സ്‌​പോ​ണ്ട​ന്‍റ് ഫാ. ​ഡാ​നി​യേ​ല്‍ തെ​ക്കേ​ട​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്. സു​മ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​ടി. വ​ര്‍​ഗീ​സ്, ഫാ. ​സി​ല്‍​വ​സ്റ്റ​ര്‍ തെ​ക്കേ​ട​ത്ത് എ​ന്നി​വ​രു​ടെ ചു​മ​ത​ല​യി​ലാ​ണ് ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്ക​പ്പെ​ട്ട​ത്. അ​ധ്യാ​പ​ക​രു​ടേ​യും പി​ടി​എ. പ്ര​തി​നി​ധി​ക​ളു​ടേ​യും നി​ര്‍​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് പ​ദ്ധ​തി​ക​ളെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

ര​ണ്ടു വ​ര്‍​ഷ​ങ്ങ​മാ​യി ല​ഹ​രി വി​മു​ക്ത​വി​ദ്യാ​ല​യം, പ്ലാ​സ്റ്റി​ക് വി​മു​ക്ത വി​ദ്യാ​ല​യം എ​ന്നി​വ​യ്ക്ക് സം​സ്ഥാ​ന ത​ല​ത്തി​ല്‍ സ്‌​കൂ​ളി​ന് അ​വാ​ര്‍​ഡ് ല​ഭി​ച്ചി​രു​ന്നു. മേ​യ് 11ന് ​എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഏ​റ്റുവാ​ങ്ങും