ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​താ​യി പ​രാ​തി
Friday, April 26, 2024 10:50 PM IST
മാ​വേ​ലി​ക്ക​ര: പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നും സം​സ്‌​ക​രി​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഓ​രോ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും നി​യോ​ഗി​ച്ച ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ പോ​ളിം​ഗ് സ്‌​റ്റേ​ഷ​ൻ വ​ള​പ്പി​ൽനി​ന്നു പോ​ലീ​സ് പു​റ​ത്താ​ക്കി​യ​താ​യി പ​രാ​തി. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി ഉ​ന്ന​യി​ച്ച​ത്. പോ​ളിം​ഗ് സ്‌​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു പോ​ലും നി​ൽ​ക്ക​രു​തെ​ന്നു പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

ചി​ല ബൂ​ത്തു​ക​ളി​ൽ പോ​ലീ​സു​കാ​ർ മോ​ശ​മാ​യി പ്ര​തി​ക​രി​ച്ച​താ​യും ആ​ക്ഷേ​പമു​ണ്ട്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ പോ​ളി​ങ് ബൂ​ത്തു​ക​ളി​ൽനി​ന്നു മാ​ലി​ന്യം ശേ​ഖ​രി​ച്ചി​ല്ല. തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ്റെ ഉ​ത്ത​ര​വ് പ്ര​കാ​രം നി​യോ​ഗി​ച്ച ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളോ​ടു ചി​ല​ർ പ​രു​ഷ​മാ​യി സം​സാ​രി​ച്ച​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു.