വ​ണ്ടി​ച്ചെ​ക്ക് കേസ്: ഫീ​സ് വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഹ​ര്‍​ജി
Tuesday, May 7, 2024 4:33 AM IST
കൊ​ച്ചി: കോ​ട​തി​യി​ല്‍ വ​സ്തു സം​ബ​ന്ധ​വും വ​ണ്ടി​ച്ചെ​ക്കു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ ന​ല്‍​കു​ന്ന​തി​ന് ഫീ​സ് വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. ഉ​യ​ര്‍​ന്ന ഫീ​സ് ഈ​ടാ​ക്കാ​ന്‍ കേ​ര​ള കോ​ര്‍​ട്ട് ഫീ​സ് ആ​ന്‍​ഡ് സ്യൂ​ട്ട് വാ​ല്യു​വേ​ഷ​ന്‍ ആ​ക്ടി​ല്‍ വ​രു​ത്തി​യ ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ര്‍​ക്ക​ല ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ​സ്. ജോ​ബി​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റീ​സ് എം.​എ. അ​ബ്ദു​ല്‍ ഹ​ക്കിം എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം തേ​ടി.

കു​ടും​ബ കോ​ട​തി​യി​ല്‍ വ​സ്തു സം​ബ​ന്ധ​മാ​യ കേ​സ് ഫ​യ​ല്‍ ചെ​യ്യാ​ന്‍ നി​ല​വി​ല്‍ 50 രൂ​പ​യാ​യി​രു​ന്ന ഫീ​സ് പ​ര​മാ​വ​ധി ര​ണ്ടു ല​ക്ഷം രൂ​പ​വ​രെ ഈ​ടാ​ക്കാ​വു​ന്ന വി​ധ​മാ​ണ് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. ചെ​ക്കു​കേ​സി​ല്‍ ഇ​ത് 10 രൂ​പ​യി​ല്‍ നി​ന്ന് മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ ഈ​ടാ​ക്കാ​വു​ന്ന വി​ധ​മാ​ണ് ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്.

കു​ടും​ബ കോ​ട​തി​യി​ലെ ഫീ​സ് വ​ര്‍​ധ​ന​യു​ടെ ഇ​രാ​യാ​കു​ന്ന​ത് സ്ത്രീ​ക​ളാ​കും. അ​വ​കാ​ശ​പ്പെ​ടു​ന്ന തു​ക​യു​ടെ ശ​ത​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫീ​സ് നി​ശ്ച​യി​ക്കു​ന്ന​താ​ണ് തു​ക വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം. ഫീ​സ് വ​ര്‍​ധ​ന​വ് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം.