ഭ​ര​ണവി​രു​ദ്ധ വി​കാ​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും: മു​ല്ല​പ്പ​ള്ളി
Saturday, April 27, 2024 4:50 AM IST
അ​ഴി​യൂ​ര്‍ : കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ഫാ​സി​സ​ത്തി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ചോ​മ്പാ​ല്‍ മാ​പ്പി​ള സ്‌​കൂ​ള്‍ പ​തി​നെ​ട്ടാം ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്ത​തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​ത്തി​ലു​ട​നീ​ളം മോ​ദി, രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ മാ​ത്ര​മാ​ണ് രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്തി​വി​ടു​ന്ന​ത്. ഫാ​സി​സ​ത്തി​നെ​തി​രെ നേ​രി​ട്ട് പോ​രാ​ട്ടം ന​ട​ത്തു​ന്ന ഏ​ക നേ​താ​വാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി.

ഇ​ട​ത് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ഇ​.പി. ജ​യ​രാ​ജ​ന്‍ ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വേ​ദ്ക​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ വാ​ർത്തക​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ സി​പി​എം -ബി​ജെ​പി അ​ന്ത​ര്‍​ധാ​ര മ​റ​നീ​ക്കി പു​റ​ത്ത് വ​ന്ന​താ​യും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.