ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി ത​ട​ഞ്ഞു
Sunday, May 5, 2024 5:13 AM IST
വ​ട​ക​ര: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി മു​ക്കാ​ളി ടൗ​ണി​ൽ അ​ടി​പ്പാ​ത സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ദേ​ശീ​യ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മാ​ണ ക​മ്പ​നി തൊ​ഴി​ലാ​ളി​ക​ളും വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ​യാ​ന്‍റ് പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ മു​ക്കാ​ളി ടൗ​ണി​ൽ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തോ​ള​മാ​യി മു​ക്കാ​ളി ടൗ​ണി​ലേ​യും പ​രി​സ​ര​ങ്ങ​ളി​ലേ​യും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ടി​പ്പാ​ത സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞി​രു​ന്നു. ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​ൻ എ​ത്തി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് കെ.​കെ. ര​മ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ നി​ഷ എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.

ജി​ല്ലാ ക​ള​ക്ട​റു​മാ​യി എം​എ​ൽ​എ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച സ​മ​ര​സ​മി​തി​യു​മാ​യി ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​രും. അ​തു​വ​രെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും ധാ​ര​ണ​യാ​യി. ഇ​തോ​ടെ അ​റ​സ്റ്റ് അ​ട​ക്കു​ള്ള നീ​ക്ക​ങ്ങ​ൾ പോ​ലീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ച​ർ​ച്ച​ക​ളി​ൽ പ്രൊ​ജ​ക്റ്റ് ഡ​യ​ര​ക്ട​ർ അ​ശു​തോ​ഷ് സി​ഹ്‌​ന, അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷാ ഉ​മ്മ​ർ, സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ കെ.​പി. ജ​യ​കു​മാ​ർ, എ.​ടി. ശ്രീ​ധ​ര​ൻ, പി.​പി. ശ്രീ​ധ​ര​ൻ, പി. ​ബാ​ബു​രാ​ജ്, പ്ര​ദീ​പ് ചോ​മ്പാ​ല, ഹാ​രി​സ് മു​ക്കാ​ളി, പ്ര​മോ​ദ് മാ​ട്ടാ​ണ്ടി, പി.​കെ. പ്രീ​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.