നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, May 7, 2024 5:09 AM IST
മു​ക്കം: പ​ന്നി​ക്കോ​ട് അ​ങ്ങാ​ടി​യി​ൽ മു​ക്കം പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ പി​ടി​കൂ​ടി. പ​ന്നി​ക്കോ​ട് - ചു​ള്ളി​ക്കാ​പ​റ​ന്പ് റോ​ഡി​ലെ പു​ത്ത​ൻ വി​ള​യി​ൽ സ്റ്റോ​റി​ൽ സൂ​ക്ഷി​ച്ച 125 ഓ​ളം പാ​യ്ക്ക​റ്റ് ഹാ​ൻ​സ്, കൂ​ൾ ലീ​ഫ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി ഇ​വി​ടെ പു​റം​നാ​ടു​ക​ളി​ൽ നി​ന്നു പോ​ലും ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ച്ച​വ​ട​ക്കാ​ര​നാ​യ സ​ലീ​മി​നെ​തി​രേ മു​ക്കം പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ക്കം എ​സ്ഐ​മാ​രാ​യ ശ്രീ​ജേ​ഷ്, വി​നോ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. അ​നീ​സ്, എ.​ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.