മ​ണാ​ശേ​രി​യി​ലും താ​മ​ര​ശേ​രി​യി​ലും വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട
Friday, May 3, 2024 5:36 AM IST
മു​ക്കം: മു​ക്കം മ​ണാ​ശേ​രി​യി​ലും താ​മ​ര​ശേ​രി​യി​ലും വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. അ​ഞ്ച് പേ​ര്‍ പി​ടി​യി​ല്‍. 616.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ല്‍ വെ​ളു​പ്പാ​ന്‍​ചാ​ലി​ല്‍ മു​ബ​ഷി​ര്‍ (24), പു​തു​പ്പാ​ടി വെ​സ്റ്റ് കൈ​ത​പ്പൊ​യി​ല്‍ പു​ഴ​ങ്കു​ന്നു​മ്മ​ല്‍ ആ​ഷി​ക് (34) എ​ന്നി​വ​രാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​യ സ്‌​കൂ​ട്ട​റും 72,500 രൂ​പ​യും ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണും എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​കൂ​ടി​യ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണാ​ശേ​രി​യി​ലെ വാ​ട​ക മു​റി​യി​ല്‍​നി​ന്ന് മൂ​ന്നു​പേ​രെ കൂ​ടി എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു.

താ​മ​ര​ശേ​രി ചു​ട​ല​മു​ക്ക് അ​രേ​റ്റ കു​ന്നു​മ്മ​ല്‍ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ (23), എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി ക​രി​മ്പാ​പൊ​യി​ല്‍ ഫാ​യി​സ് മു​ഹ​മ്മ​ദ് (27), ചേ​ള​ന്നൂ​ര്‍ പ​ള്ളി​യാ​റ​പൊ​യി​ല്‍ ജാ​ഫ​ര്‍ സാ​ദി​ഖ് (28) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍​നി​ന്ന് 43 ഗ്രാം ​എം​ഡി​എം​എ​യും 12,500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗി​രീ​ഷ് കു​മാ​ര്‍, എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ സ്‌​ക്വാ​ഡ് അം​ഗം ഷി​ജു​മോ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.