വാ​ട്ട​ര്‍ ടാ​ങ്കി​നു മു​ക​ളി​ല്‍​നി​ന്നു വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Tuesday, March 19, 2024 12:14 AM IST
ചെ​ങ്ങ​ന്നൂ​ര്‍: നൂ​റ്റ​വ​ന്‍​പാ​റ​യി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​നു മു​ക​ളി​ല്‍​നി​ന്നു വീ​ണ യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചെ​ങ്ങ​ന്നൂ​ര്‍ തി​ട്ട​മേ​ല്‍ ക​ല്ലു​മ​ഠ​ത്തി​ല്‍ ജ​നാ​ര്‍​ദ​ന​ന്‍റെ മ​ക​ള്‍ പൂ​ജ (19) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൂ​ജ​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം നൂ​റ്റ​വ​ന്‍​പാ​റ കാ​ണു​ന്ന​തി​നാ​യി സു​ഹൃ​ത്തു​ക​ള്‍​ക്കൊ​പ്പം എ​ത്തി​യ യു​വ​തി ടാ​ങ്കി​ന് മു​ക​ളി​ല്‍ നി​ന്നു പാ​റ​യ്ക്ക് മു​ക​ളി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ, നൂ​റ്റ​വ​ന്‍​പാ​റ​യി​ല്‍ അ​പ​ക​ടം കാ​ത്തി​രി​ക്കു​ന്ന​താ​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​ത്തി​ന് സ​മീ​പ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്ഥ​ല​മാ​ണ് നൂ​റ്റ​വ​ന്‍​പാ​റ. പാ​റ​യു​ടെ മു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കാ​യി സു​ര​ക്ഷി​ത​മാ​യ പ്ര​ത്യേ​ക സ്ഥ​ലം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു നാ​ളേ​റെ​യാ​യെ​ങ്കി​ലും ന​ട​പ​ടി​യെ​ന്നു​മാ​യി​ട്ടി​ല്ല.