എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍​ക്കാ​യി ഫെ​സ്റ്റ് ന​ട​ത്തി
Tuesday, March 19, 2024 12:14 AM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ എ​ന്‍​സി​സി ആ​ര്‍​മി വി​ഭാ​ഗം, സീ​നി​യ​ര്‍ വി​ഭാ​ഗം എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍​ക്കാ​യി ഫെ​സ്റ്റ് ന​ട​ത്തി. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍, സ്‌​പോ​ട്ട് ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ കോ​മ്പ​റ്റി​ഷ​നി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി എ​സ്ബി കോ​ള​ജ് ഒ​ന്നാം സ​മ്മാ​ന​മാ​യ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും 10,001 രൂ​പ​യും ക​ര​സ്ഥ​മാ​ക്കി. ര​ണ്ടാം സ്ഥാ​നം ല​ഭി​ച്ച കോ​ല​ഞ്ചേ​രി സെ​ന്റ് പീ​റ്റേ​ര്‍​സ് കോ​ള​ജി​ന് 5001 രൂ​പ​യും ട്രോ​ഫി​യും ല​ഭി​ച്ചു. എ​ട​ത്വ സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ നേ​വി വി​ഭാ​ഗം മൂ​ന്നാം സ്ഥാ​നം നേ​ടി.

സ്‌​പോ​ട്ട് ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ല്‍ എ​ട​ത്വ സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ നേ​വ​ല്‍ വി​ഭാ​ഗം കേ​ഡ​റ്റ് ടൈ​റ്റ​സ് ടോം ​വ​ര്‍​ഗീ​സ് ഒ​ന്നാം സ​മ്മാ​നം നേ​ടി. ഫെ​സ്റ്റ്, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ഇ​ന്ദു​ലാ​ല്‍ ജി. ​ഉ​ദ്ഘാ​ട​നം ചെ​യ്തു. 15 കേ​ര​ള എ​ന്‍​സി​സി ബ​റ്റാ​ലി​യ​ന്‍ സു​ബേ​ദാ​ര്‍ മേ​ജ​ര്‍ ഭ​ക്ത് ഗു​രു​ര​ങ് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. എ​ട​ത്വ സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജ് നേ​വ​ല്‍ വി​ഭാ​ഗം എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ജ​സ്റ്റി​ന്‍ ജെ. ​തോ​മ​സ്, ഡോ. ​ജൂ​ബി​ന്‍ ആ​ന്റ​ണി, സീ​നി​യ​ര്‍ കേ​ഡ​റ്റ് മാ​ത്യു​സ് സി​സി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.