താ​ര​ങ്ങ​ളി​ൽ താ​ര​മാ​യി പോ​സ്റ്റ​റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ
Thursday, March 28, 2024 11:47 PM IST
ഡൊ​മി​നി​ക് ജോ​സ​ഫ്

ചെ​ങ്ങ​ന്നൂ​ര്‍: സി​നി​മാ താ​ര​ങ്ങ​ള വെ​ല്ലു​ന്ന താ​ര​ങ്ങ​ളാ​യി പോ​സ്റ്റ​റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തി​ള​ങ്ങു​ന്നു. പോ​സ്റ്റ​റു​ക​ള്‍ ആ​ക​ര്‍​ഷ​ക​വും വൈ​റ​ലു​മാ​ക്കു​വാ​ന്‍ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും മ​ത്സ​രി​ക്കു​ക​യാ​ണ്.

കാ​ല​ത്തി​ന​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍ പോ​സ്റ്റ​റു​ക​ളി​ലും പ്ര​ക​ട​മാ​ണ്. സി​നി​മാ പോ​സ്റ്റ​റു​ക​ളെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള ഡി​സൈ​നു​ക​ളാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ളു​ടെ പോ​സ്റ്റ​റു​ക​ളാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന കി​ടി​ല​ന്‍ ഐ​റ്റ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​തി​ല്‍ വൈ​റ​ലാ​യ​വ​യു​ടെ പ്രി​ന്‍റു​ക​ള്‍ ചു​വ​രു​ക​ളി​ലും പ​തി​ഞ്ഞ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​റ്റ നോ​ട്ട​ത്തി​ല്‍ പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍ കാ​ണു​മ്പോ​ള്‍ സി​നി​മ​യു​ടേ​താ​ണെ​ന്നേ തോ​ന്നു. മ​മ്മൂ​ട്ടി​ക്കും മോ​ഹ​ന്‍​ലാ​ലി​നും പൃ​ഥി​രാ​ജി​നും പ​ക​രം സ്ഥാ​നാ​ർ​ഥി​ക​ളാ​യ ആ​രി​ഫും, കെ​സി​യും, ശോ​ഭാ സു​രേ​ന്ദ്ര​നും, അ​രു​ണ്‍​കു​മാ​റും, കൊ​ടി​ക്കു​ന്നി​ലു​മൊ​ക്കൊ​യാ​ണെ​ന്ന് മാ​ത്രം. മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ യു​ഗം എ​ന്ന സി​നി​മ​യു​ടെ ബ്ലാ​ക്ക് & വൈ​റ്റ് പോ​സ്റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഏ​റ്റെ​ടു​ത്ത് ക​ഴി​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.എം. ആ​രീ​ഫി​ന്‍റെ പോ​സ്റ്റ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ​ത്. കെ​.സി. വേ​ണു​ഗോ​പാ​ല്‍, ശോ​ഭാ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ പോ​സ്റ്റ​റു​ക​ള്‍ മ​റ്റ് സി​നി​മാ പോ​സ്റ്റ​റി​ന്‍റെ ശൈ​ലി​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ണ്ട്.

മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്, പ്രേ​മ​ലു, അ​ഞ്ച​ക്ക​ള്ള​കോ​ക്കാ​ന്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ പോ​സ്റ്റ​റു​ക​ളി​ലെ രീ​തി​യി​ലു​ള്ളവ​യും പ്ര​ചാ​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ​വ​യി​ലു​ണ്ട്.

ഇ​പ്പോ​ള്‍ പു​റ​ത്തി​റ​ങ്ങി​യ അ​ടു​ജീ​വി​തം ശൈ​ലി​യി​ലെ പോ​സ്റ്റ​റു​ക​ളും പു​റ​ത്തി​റ​ക്കി​താ​ര​ങ്ങ​ളി​ല്‍ താ​ര​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ്ര​ചാ​ര​ണ രം​ഗം കൊ​ഴി​പ്പി​ക്കു​ന്നു. വോ​ട്ട​ര്‍​മാ​രെ ആ​ക​ര്‍​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റ​റു​ക​ള്‍ ത​യാ​റാ​ക്കി പ്ര​ചാ​ര​ണം ശ്ര​ദ്ധേ​യ​മാ​ക്കു​ക​യെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന രീ​തി. വ​രും ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പോ​സ്റ്റ​റു​ക​ള്‍ മ​ത്സ​രി​ച്ച് പു​റ​ത്തി​റ​ക്കും.