ക​ന​ക​പ്പ​ലം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി​യി​ൽ തി​രു​നാ​ൾ
Sunday, April 28, 2024 11:07 PM IST
എ​രു​മേ​ലി: ക​ന​ക​പ്പ​ലം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി. മേ​യ് ആ​റി​ന് തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കും. മൂ​ന്നി​ന് മാ​ർ​ത്ത​മ​റി​യം സ​മാ​ജം വാ​ർ​ഷി​ക​വും ധ്യാ​നവും. അ​ഞ്ചി​ന് രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ പി​തൃ​സ്മൃ​തി. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം. തു​ട​ർ​ന്ന് ഫാ. ​യൂ​ഹാ​നോ​ൻ ജോ​ൺ ന​ൽ​കു​ന്ന വ​ച​ന സ​ന്ദേ​ശം. 7.30 ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം.

സ​മാ​പ​ന ദി​വ​സ​മാ​യ ആ​റി​ന് രാ​വി​ലെ 8.30ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. തു​ട​ർ​ന്ന് മു​ൻ വി​കാ​രി ഫാ. ​പി.​എ. തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ​യെ ആ​ദ​രി​ക്കും. 12ന് ​സ​ഹ​ദ​യു​ടെ നാ​മ​ത്തി​ലു​ള്ള വെ​ച്ചൂ​ട്ടോ​ടു കൂ​ടി ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​മു​വേ​ൽ, ട്ര​സ്റ്റി കു​ര്യ​ൻ പോ​ൾ, സെ​ക്ര​ട്ട​റി റോ​ബി​ൻ സി. ​വ​ർ​ഗീ​സ്, ക​ൺ​വീ​ന​ർ സി.​പി. മാ​ത്ത​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.