ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രാ​വ​ല​റി​നു തീ​പി​ടി​ച്ചു
Sunday, April 28, 2024 11:07 PM IST
ഈ​രാ​റ്റു​പേ​ട്ട: വാ​ഗ​മ​ൺ റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രാ​വ​ല​റി​നു തീ​പി​ടി​ച്ചു. തീ​ക്കോ​യി ഒ​റ്റ​യീ​ട്ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണു സം​ഭ​വം. മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നു വാ​ഗ​മ​ൺ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ കു​ടും​ബ​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ വാ​ഹ​നം നി​ന്നു പോ​വു​ക​യും പെ​ട്ടെ​ന്ന് മു​ൻ​ഭാ​ഗ​ത്തു​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ക​യു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ​മീ​പ​വാ​സി​ക​ളും ഈ​രാ​റ്റു​പേ​ട്ട അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.