അങ്കമാലി ഗ​താ​ഗ​ത​ക്കു​രു​ക്ക് മ​ന്ത്രി ഗ​ണേ​ശ്കു​മാ​ർ 20ന് ​മേ​ഖ​ല സ​ന്ദ​ർ​ശി​ക്കും
Monday, May 6, 2024 4:24 AM IST
ആ​ലു​വ: മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തി പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ശ്കു​മാ​ർ ആ​ലു​വ, അ​ത്താ​ണി, അ​ങ്ക​മാ​ലി, കാ​ല​ടി മേ​ഖ​ല​ക​ളി​ൽ 20ന് ​സ​ന്ദ​ർ​ശ​നം ന​ട​ത്തും. ജി​ല്ലാ ക​ള​ക്‌​ട​ർ, പോ​ലീ​സ്, ഗ​താ​ഗ​ത, മോ​ട്ടോ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​കും.

ദേ​ശീ​യ​പാ​ത​യി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന പെ​രി​യാ​റി​ന് കു​റു​കെ​യു​ള​ള ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം, കൊ​ച്ചി വി​മാ​ന​ത്താ​വ​ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​ടു​ത്തു​ള്ള അ​ത്താ​ണി​യി​ലെ ര​ണ്ട് സി​ഗ്ന​ൽ ജം​ഗ്ഷ​നു​ക​ൾ, അ​ങ്ക​മാ​ലി ടൗ​ൺ, കാ​ല​ടി ടൗ​ൺ എ​ന്നി​വ​യാ​ണ് മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ഈ ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളെ​ക്കു​റി​ച്ച് മ​ന്ത്രി​ക്ക് നേ​രി​ട്ടും അ​ല്ലാ​തെ​യും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ മോ​ട്ടോ​ർ വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും. ക​ള​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ക.