മാറികയിൽ വീ​ടി​ന് തീ​പി​ടി​ച്ചു
Monday, May 6, 2024 4:24 AM IST
പാ​ല​ക്കു​ഴ: മാ​റി​ക വാ​ല​ൻ​പാ​റ​യി​ൽ കൊ​ല്ല​ൻ​കു​ന്നേ​ൽ സു​ധ​യു​ടെ വീ​ടി​ന് തീ​പി​ടി​ച്ചു. കൂ​ത്താ​ട്ടു​കു​ളം ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ. ​രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലെ മു​റി​ക​ൾ നി​റ​യെ പ്ലാ​സ്റ്റി​ക് പാ​ഴ്‌വസ്തു​ക്ക​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

സേ​നാം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഹ​രി​ത​ക​ർ​മ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി. തുടർന്ന് ഉദ്യോഗസ്ഥരായ ബി​ജു പി. ​തോ​മ​സ്, ജി​ൻ​സ് മാ​ത്യു, അ​ജേ​ഷ്, അ​ജ​യ് സിം​ഗ്, ജി​നേ​ഷ്, സ​ജി​മോ​ൻ സൈ​മ​ൺ, ജ​യിം​സ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.