തിരുനാൾ
Monday, May 6, 2024 4:24 AM IST
എ​ട​ല​ക്കാ​ട് തി​രു​ക്കു​ടും​ബ ക​പ്പേ​ള​യി​ല്‍

അ​ങ്ക​മാ​ലി: ഒ​ലി​വ്മൗ​ണ്ട് എ​ട​ല​ക്കാ​ട് തി​രു​ക്കു​ടും​ബ ക​പ്പേ​ള​യി​ൽ തി​രു​നാ​ള്‍ ആഘോഷിച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ന്ന തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഒ​ലി​വ്മൗ​ണ്ട് പ​ള്ളി വി​കാ​രി ഫാ.​ എ​ബി​ന്‍ ചി​റ​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. പ്ര​ദ​ക്ഷി​ണം, ക​രി​മ​രു​ന്ന് പ്ര​യോ​ഗം, നേ​ര്‍​ച്ച​സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. കൈ​ക്കാ​ര​ന്‍​മാ​രാ​യ ടോ​മി കൂ​ന​ത്താ​ന്‍, പോ​ളി​വെ​മ്പി​ല്‍ കു​ടും​ബ​ യൂ​ണി​റ്റ് വൈ​സ്‌​ ചെ​യ​ര്‍​മാ​ന്‍ ഷി​ജു പു​തു​ശേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ക​രി​ങ്ങാ​ച്ചി​റ ക​ത്തീ​ഡ്ര​ലി​ൽ

തൃ​പ്പൂ​ണി​ത്തു​റ: ജോ​ർ​ജി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പെ​രു​ന്നാ​ൾ തു​ട​ങ്ങി.

കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി. ഫാ. ​സാം​സ​ൻ മേ​ലോ​ത്ത്, ഫാ. ​ഗ്രി​ഗ​ർ കൊ​ള്ളി​നു​ർ, ഫാ. ​ഷൈ​ജു പ​ഴ​മ്പി​ള്ളി​ൽ, ഫാ. ​ഹെ​നു ത​മ്പി ക​ണ്ടേ​ത്തി​മ​റ്റ​ത്തി​ൽ, ഫാ. ​ബി​നു പൗ​ലോ​സ് ചാ​ത്തോ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

ഇ​ന്ന് രാ​വി​ലെ 7.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഇ​രു​മ്പ​നം കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, 8.30ന് ​മാ​ത്യൂ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. 11ന് ​നേ​ർ​ച്ച​സ​ദ്യ, വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, ച​ങ്ങം​പു​ത കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം.

താ​മ​ര​ച്ചാ​ൽ സെന്‍റ് മേ​രീ​സ് പള്ളിയിൽ

കി​ഴ​ക്ക​മ്പ​ലം: താ​മ​ര​ച്ചാ​ൽ സെന്‍റ് മേ​രീ​സ് യാ​ക്കോബാ​യ വ​ലി​യ പ​ള്ളി​യി​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും മ​റ്റു പ​രി​ശു​ദ്ധ​ന്മാ​രു​ടെ​യും ഓ​ർമ​പ്പെ​രു​ന്നാ​ളി​ന് ഫാ. ഏ​ലി​യാ​സ് പി.​ ജോ​ർ​ജ് കൊ​ടി​യേ​റ്റി.

ഇ​ന്ന് രാ​വി​ലെ 8.30ന് ​ഐ​സ​ക് മാ​ർ ഒ​സ്താ​ത്തിയോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യകാ​ർ​മി​ക​ത്വ​ത്തി​ൽ വിശുദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും.