വീട്ടിൽനിന്ന് റി​വോ​ൾ​വ​റുകളും എ​യ​ർ പി​സ്റ്റ​ളുകളും പിടികൂടി
Tuesday, May 7, 2024 4:33 AM IST
ക​രു​മാ​ലൂ​ർ/കൊച്ചി : പോ​ലീ​സും ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ഞ്ഞാ​ലി​യി​ലെ വീ​ട്ടി​ൽ നി​ന്ന് ര​ണ്ട് റി​വോ​ൾ​വ​റും ര​ണ്ട് എ​യ​ർ പി​സ്റ്റ​ളും 8,85,000 രൂ​പ​യും പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ട​മ മാ​ഞ്ഞാ​ലി കൊ​ച്ചു കു​ന്നും​പു​റം വ​ലി​യ വീ​ട്ടി​ൽ റി​യാ​സിനെ (38) ​ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​പ്പ​തോ​ളം തി​ര​ക​ളും ക​ത്തി​ക​ളും ക​ണ്ടെ​ടു​ത്തു. പ​രി​ശോ​ധ​ന രാ​ത്രി​യും തു​ട​രു​ക​യാ​ണ്.

എടിഎ​സ് ഡിഐജി ​പു​ട്ട വി​മ​ലാ​ദി​ത്യ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മാ​വി​ൻചു​വ​ട് മു​ബാ​റ​ക്ക് വ​ധ​ക്കേ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ താ​ടി റി​യാ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന റി​യാ​സ് പ്ര​തി​യാ​ണ്.

കു​പ്ര​സി​ദ്ധ ഗു​ണ്ട​യാ​യ അ​ന​സ് പെ​രു​ന്പാ​വൂ​രി​ന്‍റെ കൂ​ട്ടാ​ളി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വീ​ട്ടി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മു​ത​ല്‍ പോ​ലീ​സും ഭീ​ക​ര​വി​രു​ദ്ധ സ്‌​ക്വാ​ഡും ചേ​ര്‍​ന്ന് ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് റി​യാ​സ് പി​ടി​യി​ലാ​യ​ത്.

അ​ന​സി​ന്‍റെ കൂ​ട്ടാ​ളി​യും കൊ​ച്ചി ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേ​സി​ലെ പ്ര​തി​യു​മാ​യ എ​ള​മ​ക്ക​ര താ​ന്നി​ക്ക​ല്‍ നെ​ല്ലി​ക്കാ​പ്പ​ള്ളി വീ​ട്ടി​ല്‍ അ​ല്‍​ത്താ​ഫി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ റി​വോ​ള്‍​വ​ര്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഉ​റ​യും കൈ​വി​ല​ങ്ങ​ുക​ളും എ​യ​ര്‍​പി​സ്റ്റ​ലി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു ബോ​ക്‌​സ് പെ​ല്ല​റ്റു​ക​ളും ക​ണ്ടെ​ടു​ത്തു.

കൂ​ടാ​തെ ഗു​രു​വാ​യൂ​രി​ല്‍ അ​ന​സി​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ഫ്ലാ​റ്റി​ല്‍ നി​ന്ന് വ​ടി​വാ​ളും പി​ടി​ച്ചെ​ടു​ത്തു. മ​റ്റൊ​രു സു​ഹൃ​ത്താ​യ ഷാ​ജി പാ​പ്പ​ന്‍ എ​ന്ന​യാ​ളു​ടെ പെ​രു​ന്പാ​വൂ​രി​ലു​ള്ള വീ​ട്ടി​ലും ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.