യു​ഡി​എ​ഫി​ന് സ​മ്പൂ​ര്‍​ണ മേ​ധാ​വി​ത്വ​മെ​ന്ന് ഡി​സി​സി നേ​തൃ​യോ​ഗം
Tuesday, May 7, 2024 4:33 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന നാ​ല് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന് സ​മ്പൂ​ര്‍​ണ മേ​ധാ​വി​ത്വ​മു​ണ്ടാ​കു​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​യോ​ഗം. എ​റ​ണാ​കു​ളം, ചാ​ല​ക്കു​ടി, കോ​ട്ട​യം, ഇ​ടു​ക്കി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന 14 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി.

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ മി​ക​വും സം​ഘ​ട​നാ​പ​ര​മാ​യി​ട്ടു​ള്ള ക​രു​ത്തും താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​ന​വും കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് എ​തി​രാ​യി​ട്ടു​ള്ള ജ​ന​വി​കാ​രം കൃ​ത്യ​മാ​യി​ട്ട് ഓ​ര്‍​മ​പ്പെ​ടു​ത്തി കൊ​ണ്ടു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും ഫ​ലം ക​ണ്ട​താ​യാ​ണ് നേ​തൃ​യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ​യും സാ​മു​ദാ​യി​ക പ്രീ​ണ​ന​ങ്ങ​ളി​ലൂ​ടെ​യും വെ​റു​പ്പ് പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ​യും രാ​ഷ്ട്രീ​യ ലാ​ഭം നേ​ടാ​ന്‍ നോ​ക്കു​ന്ന ന​രേ​ന്ദ്ര​മോ​ദി​യു​ടെ അ​തേ ന​യ​ങ്ങ​ള്‍ അ​നു​വ​ര്‍​ത്തി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നും ശ​ക്ത​മാ​യ മ​റു​പ​ടി കൊ​ടു​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ കാ​ത്തി​രു​ന്ന കാ​ഴ്ച​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബൂ​ത്തു​ക​ളി​ല്‍ ദൃ​ശ്യ​മാ​യി​രു​ന്ന​ത്.

ബെ​ന്നി ബ​ഹ​നാ​ന്‍ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി.​ജെ. പൗ​ലോ​സ്, വി.​പി. സ​ജീ​ന്ദ്ര​ന്‍,

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. അ​ശോ​ക​ന്‍, അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, എം​എ​ല്‍​എ​മാ​രാ​യ കെ. ​ബാ​ബു, ടി.​ജെ. വി​നോ​ദ്, അ​ന്‍​വ​ര്‍ സാ​ദ​ത്ത്, ഉ​മ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.