കു​രി​യ​ച്ചി​റ​യി​ലെ ഈ​ച്ച​ശ​ല്യം: കൗൺസിലിൽ പ്രതിഷേധം
Wednesday, May 1, 2024 1:37 AM IST
തൃ​ശൂ​ർ: ഈ​ച്ച​ശ​ല്യ​ത്തി​ൽ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച് കു​രി​യ​ച്ചി​റ പ്ര​ദേ​ശ​ത്തെ കൗ​ൺ​സി​ല​ർ​മാ​ർ. യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ സി​ന്ധു ആ​ന്‍റോ ചാ​ക്കോ​ള, ഇ.​വി. സു​നി​ൽ​രാ​ജ്, ലീ​ല വ​ർ​ഗീ​സ്, നി​മ്മി റ​പ്പാ​യി, ആ​ൻ​സി ജേ​ക്ക​ബ് പു​ലി​ക്കോ​ട്ടി​ൽ എ​ന്നി​വ​രാ​ണു ഇ​ന്ന​ലെ ന​ട​ന്ന കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ന​ടു​ത്ത​ള​ത്തി​ൽ കു​ത്തി​യി​രു​ന്ന​ത്. കു​രി​യ​ച്ചി​റ പ്ര​ദേ​ശ​ത്ത് ഈ​ച്ച​ശ​ല്യം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​ട്ടും മേ​യ​റും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്നു കൗ​ൺ​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

ഒ​രു വ​ർ​ഷ​മാ​യി ഈ​ച്ച​ശ​ല്യം രൂ​ക്ഷ​മാ​ണ്. കു​രി​യ​ച്ചി​റ ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഈ​ച്ച​ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണം. അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ പ്ലാ​ന്‍റ് അ​ട​ച്ചു​പൂ‌​ട്ട​ണ​മെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.