മാ​ഞ്ചി​റ​ക്ക​ൽ ഉ​ത്സ​വം: കൂട്ടിയെ​ഴു​ന്ന​ള്ളി​പ്പി​ന് 15 ആ​ന​ക​ൾ
Sunday, May 5, 2024 2:08 PM IST
പു​ന്ന​യൂ​ർ​ക്കു​ളം: ച​മ്മ​ന്നൂ​ർ മാ​ഞ്ചി​റ​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ക്ഷേ​ത്രം ത​ന്ത്രി മു​ല്ല​പ്പി​ള്ളി​മ​ന ശ​ശീ​ധ​ര​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്രം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ​രു​ത്തി​വ​ള​പ്പി​ൽ ശി​വ​ദാ​സ​നാ​ണ് കൊ​ടി​ക​യ​റ്റി​യ​ത്. തു​ട​ർ​ന്ന് ദേ​ശ​പ​റ​യെ​ടു​പ്പ് ആ​രം​ഭി​ച്ചു.

ഇ​ന്നു​മു​ത​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഉ​ത്സ​വ​ദി​വ​സ​മാ​യ ഒ​മ്പ​തി​ന് രാ​വി​ലെ വി​ശേ​ഷാ​ൽ​പൂ​ജ​ക​ൾ​ക്ക് മേ​ൽ​ശാ​ന്തി ക​രു​മ​ത്ര നാ​രാ​യ​ണ​ൻ ക​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്കു​ശേ​ഷം കു​തി​ര എ​ഴു​ന്നെ​ള്ളി​പ്പ്, തു​ട​ർ​ന്ന് പൂ​രം, തി​ട​മ്പ് എ​ഴു​ന്ന ള്ളി​പ്പ്. കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പി​ൽ 15 ആ​ന​ക​ൾ അ​ണി​നി​ര​ക്കും. വാ​ദ്യ​മേ​ള​ങ്ങ​ളും നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും അ​ക​മ്പ​ടി​യാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പി. ​സു​രേ​ഷ് ബാ​ബു, സു​നി​ൽ കു​മാ​ർ പാ​റ​ക്കാ​ട്ട്, പി. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.