എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കരുതല്‌; വാ​ക​പ്പു​ഴ​യ്ക്ക് ശാ​പ​മോ​ക്ഷം
Sunday, May 5, 2024 2:08 PM IST
ചി​റ്റാ​ട്ടു​ക​ര: വാ​ക​പ്പു​ഴ​യ്ക്ക് ശാ​പ​മോ​ക്ഷമൊരുക്കി ജ​ല​സം​ര​ക്ഷ​ണ രം​ഗ​ത്ത് എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം.

എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും തോ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന വാ​ക​പ്പു​ഴ​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി​യ​തോ​ടെ ഇ​നി സ്വ​ത​ന്ത്ര​മാ​യി ഒ​ഴു​കാം. പു​ഴ​യി​ൽ നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന മ​ൺ​തി​ട്ട​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും കൈ​ത​ക്കാ​ടു​ക​ളും നീ​ക്കം​ചെ​യ്തു​കൊ​ണ്ടാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഈ ​അ​ഭി​മാ​ന​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. പു​ഴ​യി​ൽ​നി​ന്ന് ല​ഭ്യ​മാ​കു​ന്ന ചെ​ളി​യും മ​ണ്ണും പ്ര​ത്യേ​ക​മാ​യ സ്ഥ​ല​ത്ത് നി​ക്ഷേ​പി​ച്ച് പി​ന്നീ​ട് ലേ​ലം ചെ​യ്യും.

പു​ഴ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​ന് ത​ട​സം നേ​രി​ടു​ന്ന​തുമൂ​ലം വാ​ക​പ്പു​ഴ ക​ര​ക​വി​ഞ്ഞ് കാ​ക്ക​ത്തി​രു​ത്ത് പ്ര​ദേ​ശത്ത് എ​ല്ലാ​വ​ർ​ഷ​വും വെ​ള്ളം​ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​റു​ണ്ടാ​യി​രു​ന്നു. പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ കാ​ക്ക​ത്തി​രു​ത്ത് പ്ര​ദേ​ശ​ത്തെ നി​ര​ന്ത​ര വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​നും വേ​ന​ൽ​ക്കാ​ല​ത്ത് വാ​ഴാ​നി ഡാ​മി​ൽ​നി​ന്നു തു​റ​ന്നു​വി​ടു​ന്ന വെ​ള്ളം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് ധാ​രാ​ള​മാ​യി സം​ഭ​രി​ക്കാ​നും ക​ഴി​യു​മെ​ന്ന് എ​ള​വ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​യോ ഫോ​ക്സ് പ​റ​ഞ്ഞു.

2023 -24 വ​ർ​ഷ​ത്തെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ​നി​ന്നു 15 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ച​ത്. പ്ര​സ്തു​ത തു​ക മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ ഡെ​പ്പോ​സി​റ്റ് ചെ​യ്ത് ടെ​ന്‌​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

600 മീ​റ്റ​ർ ദൂ​ര​മാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ പ​ദ്ധ​തി​ക്കാ​യി കൂ​ടു​ത​ൽ പ​ണം വ​ക​യി​രു​ത്താ​നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം.