പ​ഠി​ച്ച ക​ലാ​ല​യ​ങ്ങ​ൾ വ്യ​ക്തി​യു​ടെ എ​ക്കാ​ല​ത്തെ​യും മേ​ൽ​വി​ലാ​സം: ഡോ. ​ജോ​യ് ഇ​ള​മ​ണ്‍
Monday, May 6, 2024 1:50 AM IST
തൃ​ശൂ​ർ: പ​ഠി​ച്ച ക​ലാ​ല​യ​ങ്ങ​ളാ​ണ് ഓ​രോ വ്യ​ക്തി​യു​ടെ​യും എ​ക്കാ​ല​ത്തെ​യും മേ​ൽ​വി​ലാ​സ​മെ​ന്നു കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ജോ​യ് ഇ​ള​മ​ണ്‍. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം -ഓ​ർ​മ്മ​ച്ചെ​പ്പ് 2024- ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​നു മ​ഹാ​ന്മാ​രാ​യ നി​ര​വ​ധി​പേ​രെ സ​മ്മാ​നി​ച്ച ക​ലാ​ല​യ​മാ​ണ് സെ​ന്‍റ് തോ​മ​സ് കോ​ള​ജെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തൃ​ശൂ​ർ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ സ​ന്ദേ​ശം ന​ൽ​കി. ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് സി.​എ. ഫ്രാ​ൻ​സി​സ്, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ബി​ജു പാ​ണേ​ങ്ങാ​ട​ൻ, ഒ​എ​സ്എ സെ​ക്ര​ട്ട​റി ജെ​യിം​സ് മു​ട്ടി​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​കെ.​പി. ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ശി​ഷ്ട സേ​വ​നം കാ​ഴ്ച​വ​ച്ച​വ​രു​മാ​യ കേ​ര​ള വെ​റ്റ​റി​ന​റി സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​എ​സ്. അ​നി​ൽ, മു​ൻ കോ​ളീ​ജി​യ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ സി​ൻ​ഡി​ക്കേ​റ്റ് മെം​ബ​റു​മാ​യ ഡോ. ​വി.​എം. മ​നോ​ഹ​ര​ൻ, നേ​ഫ്റോ​ള​ജി ആ​ൻ​ഡ് ട്രാ​ൻ​സ്പ്ലാ​ന്‍റ് സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​ടി.​ടി. പോ​ൾ, മി​ക​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു വെ​ള​പ്പാ​യ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ പി.​ഡി. തോ​മ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​എ​സ്എ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റു​ക​ളും വി​ത​ര​ണം ചെ​യ്തു. കോ​ള​ജി​ൽ​നി​ന്ന് 1974, 1999, 2014 വ​ർ​ഷ​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പോ​യ​വ​രെ​യും, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.