ഇ​ന്ത്യാ​സ് മാ​ർ​ച്ച് ഫോ​ർ ലൈ​ഫ് സ്വാ​ഗ​തസം​ഘം ഓ​ഫീ​സ് തുറന്നു
Monday, May 6, 2024 1:50 AM IST
തൃ​ശൂ​ർ: ഇ​ന്ത്യാ​സ് മാ​ർ​ച്ച് ഫോ​ർ ലൈ​ഫ് 2024ന്‍റെ സ്വാ​ഗ​തസം​ഘം ഓ​ഫീ​സ് സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ൻ അ​തി​ന്‍റെ സ​മ​ഗ്ര​ത​യി​ൽ സം​ര​ക്ഷി​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ഓ​ർ​മ​പ്പെ​ടു​ത്തി.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് വ​ള്ളൂ​രാ​ൻ, പ്രോ​ഗ്രാം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഫാ. ​ഡെ​ന്നി താ​ണി​ക്ക​ൽ, കോ-​വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യ് വേ​ളാ​കൊ​ന്പി​ൽ, ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, ഫാ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ, ജോ​ഷി വ​ട​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൽ​സി വി​ൻ​സ​ന്‍റ്, അ​ഡ്വ.​അ​ജി വ​ർ​ഗീ​സ്, സി​ജൊ ഇ​ഞ്ചോടി​ക്കാ​ര​ൻ, രാ​ജ​ൻ ആ​ന്‍റ​ണി, ജോ​ജു ജോ​സ് പെ​ല്ലി​ശേ​രി, ജോ​ണ്‍ ജെ​യിം​സ്, നോ​ജ​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

കാ​രി​സ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രോ​ഗ്രാം കെ​സി​ബി​സി പ്രോ‌​ ലൈ​ഫ് സ​മി​തി, ക​രി​സ്മാ​റ്റി​ക് മൂ​വ്മെ​ന്‍റ്, കെ​സി​ബി​സി ഫാ​മി​ലി ക​മ്മീ​ഷ​ൻ, സീ​റോ മ​ല​ബാ​ർ​സ​ഭ പ്രോ​ലൈ​ഫ് അ​പ്പ സ്തോ​ലെ​റ്റ്, ജീ​സ​സ് യൂ​ത്ത് എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ ജോ​ണ്‍​പോ​ൾ പ്രോ‌​ലൈ​ ഫ് സ​മി​തി​യു​ടെ​യും ക​രി​സ്മാ​റ്റി​ക് മു​ന്നേ​റ്റ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണു ഓ​ഗ​സ്റ്റ് 10 ന് ​തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന​ത്.

അ​തി​നു മു​ന്നോ​ടി​യാ​യി കെ​സി​ബി​സി പ്രൊ‌​ലൈ​ഫ് സ​മി തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള മാ​ർ​ച്ച് ഫോ​ർ ലൈ​ഫ് ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മാ​ർ​ച്ച് ഫോ​ർ ലൈ​ഫ് തൃ​ശൂ​രി​ന്‍റെ ജ​ന​റ​ൽ ക​ണ്‍​ വീ​ന​റു​മാ​യ ജെ​യിം​സ് ആ​ഴ്ച്ച​ങ്ങാ​ ട​ൻ വ്യ​ക്ത​മാ​ക്കി.