പാ​പ്പി​നി​വ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഔ​ഷ​ധ​സ​സ്യകൃ​ഷി വി​ത്തി​ട​ൽ ഉ​ദ്‌​ഘാ​ട​നം
Tuesday, May 7, 2024 1:55 AM IST
മ​തി​ല​കം: കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ മ​തി​ല​കം ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​പ്പി​ലാ​ക്കു​ന്ന സു​സ്ഥി​ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഔ​ഷ​ധ​സ​സ്യ​കൃ​ഷി​യു​ടെ വി​ത്തി​ട​ൽ ഉ​ദ്‌​ഘാ​ട​നം ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കു​റു​ന്തോ​ട്ടി, മ​ഞ്ഞ​ൾ, ക​ച്ചോ​ലം, കൃ​ഷ്ണ​തു​ള​സി, തി​പ്പ​ലി, ചെ​ത്തി കൊ​ടു​വേ​ലി തു​ട​ങ്ങി​യ ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ കൃ​ഷി​ചെ​യ്ത് കെ​എ​ഫ്ആ​ർ​ഐ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​മു​ഖ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​മ്പ​നി​ക​ൾ​ക്ക് വി​ല്പ​ന ന​ട​ത്തും.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഗോ​പി​നാ​ഥ​ൻ, കെ​എ​ഫ്ആ​ർ​ഐ സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ഡോ. ​സു​ജ​ന​പാ​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​നി​ല, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ന്ദ​കു​മാ​ർ, കെ​എ​ഫ്ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. ജ​യ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി മാ​ധ​വ്, പി.​കെ.​റ​ഫീ​ഖ്, സു​രേ​ഷ് പ​തി​ശേരി, ഇ.​ജി.​സു​രേ​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഒ.​എ. ജെ​ൻ​ട്രി​ൻ, കെ.​കെ. സ​ഗീ​ർ, പ്രി​യ ഹ​രി​ലാ​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം ഹേ​മ​ല​ത ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.