പ്ര​ഥ​മ മേ​യ​ര്‍​ക്കു കോ​ര്‍​പ​റേ​ഷ​നും ഡി​സി​സി​യും അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു
Tuesday, May 7, 2024 1:55 AM IST
തൃ​ശൂ​ര്‍: കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ഥ​മ മേ​യ​ര്‍ ജോ​സ് കാ​ട്ടൂ​ക്കാ​ര​നു കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു.

മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ്, മു​ന്‍ മേ​യ​ര്‍​മാ​രാ​യ കെ. ​രാധാകൃ​ഷ്ണ​ന്‍, ഐ.​പി. പോ​ള്‍, രാ​ജ​ന്‍ ജെ. ​പ​ല്ല​ന്‍, അ​ജി​ത ജ​യ​രാ​ജ​ന്‍, അ​ജി​ത വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ല്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ത്.

ഡെ​പ്യൂ​ട്ടി മേ​യ​ര്‍ എം.​എ​ല്‍. റോ​സി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മിറ്റി ചെ​യ​ര്‍​മാ​ന്മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും ആ​ദ​രാ​ഞ്ജ​ലി​ക​ള​ര്‍​പ്പി​ച്ചു. ആ​ദ​ര​സൂ​ച​ക​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍റെ സൈ​റ​ൺ മു​ഴ​ക്കി. ഡി​സി​സി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​ച്ച​പ്പോ​ള്‍ കെ. ​സു​ധാ​ക​ര​ന്‍ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ര്‍ തു​ട​ങ്ങി പ്ര​മു​ഖ​നേ​താ​ക്ക​ള്‍ ആ​ദ​രാ​ഞ്ജ​ലി​ക​ള​ര്‍​പ്പി​ച്ചു. വൈ​കീ​ട്ട് സം​സ്‌​കാ​രം ന​ട​ത്തി.