ഗായത്രിപ്പുഴയിൽ ചാലുകീറി മീറ്റ്ന തടയണയിലേക്ക് വെള്ളമെത്തിച്ചു
Monday, May 6, 2024 1:28 AM IST
ഒ​റ്റ​പ്പാ​ലം: ഭാ​ര​ത​പ്പു​ഴ മീ​റ്റ്ന ത​ട​യ​ണ​യി​ലേ​ക്ക് ഗാ​യ​ത്രി​പ്പു​ഴ​യി​ൽ​നി​ന്ന് വെ​ള്ള​മെ​ത്തി. ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഗാ​യ​ത്രി​പ്പു​ഴ​യി​ൽ കൊ​ണ്ടാ​ഴി​ഭാ​ഗ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​മാ​ണ് മീ​റ്റ്ന​യി​ലേ​ക്കെ​ത്തി​ച്ച​ത് . ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള സ്ഥ​ല​ത്തു​നി​ന്ന് യ​ന്ത്ര​സ​ഹാ​യ​ത്താ​ൽ ചാ​ലെ​ടു​ത്ത് പൈ​പ്പി​ട്ടാ​ണ് വെ​ള്ള​മെ​ത്തി​ച്ച​ത്.

ഇ​വി​ടെ പാ​ലം​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ പു​ഴ​യി​ൽ അ​ത്യാ​വ​ശ്യം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു​ണ്ട്. ഗാ​യ​ത്രി​പ്പു​ഴ​യി​ൽ കൊ​ണ്ടാ​ഴി- കു​ത്താ​മ്പു​ള്ളി പാ​ലം പ​ണി​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്.

ഇ​തി​നു​വേ​ണ്ടി മ​ണ്ണി​ട്ടു​നി​ക​ത്തി​യ​തി​ന് സ​മീ​പ​മാ​ണ് വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത്. ത​ട​യ​ണ​യി​ൽ അ​ത്യാ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ത്തി​യാ​ൽ മാ​ത്ര​മേ ചാ​ലെ​ടു​ത്ത് പ​മ്പ്ഹൗ​സി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യൂ​യെ​ന്ന പ്ര​ശ്നം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഗാ​യ​ത്രി​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള വെ​ള്ള​മെ​ത്തി​യാ​ൽ ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ജ​ല അ​ഥോ​റി​റ്റി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഒ​രു മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പ​മ്പിം​ഗ് ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് വെ​ള്ളം വി​ത​ര​ണം മേ​ഖ​ല തി​രി​ച്ചാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ അ​മ്പ​ല​പ്പാ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വെ​ള്ളം വി​ത​ര​ണം ചെ​യ്തു. ഇ​ന്നു ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കു ജ​ലം വി​ത​ര​ണം ചെ​യ്യാ​നാ​ണ് ജ​ല അ​ഥോ​റി​റ്റി പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്.

ഒ​റ്റ​പ്പാ​ലം ക​ഴി​യു​ന്ന​തി​നു പി​ന്നാ​ലെ വീ​ണ്ടും അ​മ്പ​ല​പ്പാ​റ​യി​ലേ​ക്ക് വെ​ള്ളം ന​ൽ​കും. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ​യും അ​മ്പ​ല​പ്പാ​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​മ​ഗ്ര ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ളു​ടെ സ്രോ​ത​സാ​ണ് മീ​റ്റ്‌​ന​യി​ലെ ത​ട​യ​ണ.