ഒ​റ്റ​പ്പാ​ലം ഫൊ​റോ​നാ സം​ഗ​മ​ത്തി​നു സ​മാ​പ​നം
Monday, May 6, 2024 1:28 AM IST
ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട് രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ഒ​റ്റ​പ്പാ​ലം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ ഫൊ​റോ​നാ സം​ഗ​മം സ​മാ​പി​ച്ചു.

ഫൊ​റോ​ന​യി​ലെ 12 ഇ​ട​വ​ക വി​കാ​രി​മാ​രും ചേ​ർ​ന്നു ന​ട​ത്തി​യ സ​മൂ​ഹ​ബ​ലി​യി​ൽ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജി​ജോ ചാ​ല​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​ശ​സ്ത സി​നി​മാ സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​റ്റ​പ്പാ​ലം ഫൊ​റോ​നാ വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​മ്പി​ൽ സ്വാ​ഗ​തം പറഞ്ഞു. ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി മൂ​ട്ടി​ൽ, ആ​ൻ​സ​ൺ വ​ല്യാ​റ, ഷി​ജു ക​രി​മ്പി​ൽ, സി​സ്റ്റ​ർ ജോ​മ​രി​യ, ബി​ന്ദു അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​സ്സി​ൽ കാ​വ​നാ​ൽ ന​ന്ദി പ​റ​ഞ്ഞു. സു​വ​ർ​ണ ജൂ​ബി​ലി, സി​ൽ​വ​ർ ജൂ​ബി​ലി​യി​ൽ എ​ത്തി​യ ദ​മ്പ​തി​മാ​ർ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത​സ്ഥാ​നം ല​ഭി​ച്ച​വ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ​ട്ടാ​മ്പി, ഷൊ​ർ​ണൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​പ്പു​റം, കേ​ര​ള​ശ്ശേ​രി, ക​ട​മ്പ​ഴി​പ്പു​റം, മ​ല​യ​കം, ആ​ല​ങ്ങാ​ട്, ചെ​ർ​പ്പു​ള​ശ്ശേ​രി, കു​ള​ക്കാ​ട്ടു​കു​റി​ശ്ശി, ക​ട​മ്പൂ​ർ, കൂ​ന​ത്ത​റ എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.