30 വർഷത്തെ സേവനത്തിനു ശേഷം തിരിച്ചെത്തിയ സാൈനികന് നാടിന്‍റെ സ്വീകരണം
Monday, May 6, 2024 1:28 AM IST
ക​ല്ല​ടി​ക്കോ​ട് : ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ നി​ന്ന് മൂ​ന്നു പ​തി​റ്റാ​ണ്ട് നീ​ണ്ട സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ച സൈ​നി​ക​ൻ സു​ബൈ​ദാ​ർ നൗ​ഷാ​ദ് സാ​ബി​ന് ക​ല്ല​ടി​ക്കോ​ട് വി​മു​ക്ത​ഭ​ട സൈ​നി​ക കൂ​ട്ടാ​യ്മ​യു​ടെ​യും പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി.

പ​രേ​ത​നാ​യ മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ല്ല​ടി​ക്കോ​ട് പ​റ​ക്കാ​ട് കാ​സിം-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ പു​ത്ര​നാ​ണ് നൗ​ഷാ​ദ്.

കാ​ഞ്ഞി​ക്കു​ളം സെ​ന്‍ററിൽ നി​ന്നും തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ഘോ​ഷ​യാ​ത്ര​യാ​യി​ട്ടെ​ത്തി​യ നൗ​ഷാ​ദി​നെ പ​റ​ക്കാ​ട് ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് ആ​ന​യി​ച്ചു.

മ​ദ്രാ​സ് റെ​ജി​മെ​ൻ​റ് 19-ാം ബ​റ്റാ​ലി​യ​നി​ലാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക ജോ​ലി തു​ട​ക്കം. ഇ​ന്ത്യ​ൻ സേ​ന​യു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്കൊ​പ്പം രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ല്ല​ടി​ക്കോ​ട് ദീ​പ സെ​ന്‍റ​റി​ൽ ന​ട​ന്ന സ്വീ​ക​ര​ണ പൊ​തുയോ​ഗം ഗ്രാ​മപ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.എ​സ്. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ പൈ​തൃ​ക​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം രാ​ജ്യ​ത്തി​നു സൈ​നി​ക​ന്‍റെ സേ​വ​നം ഏ​റ്റ​വും വി​ല​പ്പെ​ട്ട​താ​ണ്. ഗ്രാ​മപ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ കെ.​സി. ഗി​രീ​ഷ്, റ​മീ​ജ, രാ​ജ​ൻ, ക​ല്ല​ടി​ക്കോ​ട​ൻ സൈ​നി​ക കൂ​ട്ടാ​യ്മ​യു​ടെ സാ​ര​ഥി​ക​ളാ​യ മു​കു​ന്ദ​കു​മാ​ർ, പ്ര​മോ​ദ് കു​മാ​ർ, എ​ൻ.​രാ​ജ​ൻ, ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

1982-83,1991-92 പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളും വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ച. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഫ​ക്രു​ദ്ധീ​ൻ,സി​ദ്ധി​ഖ്, വി​മു​ക്ത ഭ​ട​ൻ അ​ഹ്‌​മ​ദ്‌ കു​ട്ടി എ​ന്നി​വ​ർ നൗ​ഷാ​ദി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.