ജി​ല്ല​യി​ൽ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പി​ല്ല, ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നു ജി​ല്ലാ ക​ളക്ട​ർ
Thursday, May 9, 2024 1:29 AM IST
പാലക്കാട്: നാളെ വ​രെ ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39 ഡിഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ളതാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ള​ള സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും എ​ന്നാ​ൽ ഉ​ഷ്ണ​ത​രം​ഗ​സാ​ധ്യ​ത മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത​തി​നാ​ൽ ജി​ല്ല​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ർ ഡോ.​എ​സ്.​ ചി​ത്ര അ​റി​യി​ച്ചു. ക്ലാ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഓ​ണ്‍​ലൈ​നാ​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കുമെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി​യു​ടെ നി​ർ​ദേശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ല​ിക്ക​ണ​മെ​ന്നും ക​ളക്ട​ർ അ​റി​യി​ച്ചു.