നവോദയയുടെ സഹായത്താൽ രോഗിയായ പ്രവാസി നാട്ടിലെത്തി
Tuesday, April 24, 2018 2:48 AM IST
റിയാദ്: അരാജ് മൂസ സനയയിൽ കാർ മെക്കാനിക്കായി ജോലി നോക്കിയിരുന്ന കൊല്ലം കടയ്ക്കൽ കിഴക്കുംഭാഗം സ്വദേശിയായ ഷാജി (52) ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി.

ശക്തമായ നടുവേദന അനുഭവപ്പെടുകയും താമസിയാതെ കാലുകൾക്ക് ബലക്ഷയം നേരിട്ട് നടക്കാനാവാത്ത അവസ്ഥയിലായിരുന്ന ഷാജിയുടെ യാത്രാചെലവ് നവോദയയാണ് വഹിച്ചത്. കൂടുതൽ പരിശോധനക്കും തുടർ ചികിത്സക്കുമായി ഡോ. രാമചന്ദ്രന്‍റെ നിർദ്ദേശാനുസരണമാണ് നാട്ടിലേക്ക് മടങ്ങിയത്. നവോദയ ജീവകാരുണ്യ ചെയർമാൻ ബാബുജിയാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ