ഡോക്ടറുടെ മൂന്നരക്കോടി തട്ടിയ കേസ്; അന്വേഷണം തുടങ്ങി
Tuesday, May 7, 2024 6:59 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റി​ൽ നി​ന്നും 3. 5 കോ​ടി രൂ​പ ഓ​ണ്‍​ലൈ​നിലൂ ടെ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ച അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ പേ​രു വി​വ​ര​ങ്ങ​ളും കോ​ണ്ടാ​ക്ട് ന​ന്പ​റു​ക​ളും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സൈ​ബ​ർ പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട ബാ​ങ്കു​ക​ളോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്ത​ർ സം​സ്ഥാ​ന സം​ഘ​മാ​ണ് ത​ട്ടി​പ്പി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ. നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യാ​ണു ത​ട്ടി​പ്പ് സം​ഘം പ​ണം ക​വ​ർ​ന്ന​ത്. ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ച അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നും ബാ​ങ്കു​ക​ളോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചശേ​ഷ​മെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂവെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണു വാ​ട്ട്സ് ആ​പ്പി​ലൂ​ടെ ത​ട്ടി​പ്പു സം​ഘം ഡോ​ക്ട​റു​മാ​യി ഓ​ണ്‍​ലൈ​ൻ ബ ന്ധം സ്ഥാപിച്ചത്. ഓ​ണ്‍​ലൈ​ൻ വ്യാ​പാ​ര​ത്തി​ലൂ​ടെ വ​ൻ ലാ​ഭം കി​ട്ടു​മെ​ന്നു പ​റ​ഞ്ഞു പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് പ​ല ത​വ​ണ​ക​ളാ​യി തന്‍റെ പക്കൽനിന്നു 3.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് ഡോ​ക്ട​ർ പോ​ലീ​സി​ൽ ന​ൽ​കി​യ മൊ​ഴിയിൽ വ്യക്തമാകുന്നത്. സംഘം ഡോ​ക്ട​റി​ൽനി​ന്നും ആ​ദ്യ ഗ​ഡു​വാ​യി 15,000 രൂ​പ സ്വീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ലാ​ഭ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് മൂ​ന്നി​ര​ട്ടി​യ​ല​ധി​കം രൂ​പ തി​രി​കെ അ​ക്കൗ​ണ്ട് മു​ഖേ​ന തട്ടിപ്പുസംഘം ന​ൽ​കുകയും ചെയ്തു. ഇതുചൂണ്ടിക്കാട്ടി പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി വ​ൻ​തു​ക ത​ട്ടി​പ്പു​കാ​ർ പ​റ​ഞ്ഞ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ നി​ക്ഷേ​പി​ച്ച ഡോ​ക്ട​ർ​ക്ക് ലാ​ഭ വി​ഹി​ത​മാ​യു​ള്ള പ​ണം അ​ക്കൗ​ണ്ടി​ലേക്കു മ​ട​ക്കി അ​യ​ച്ചു​വെ​ന്നു സ​ന്ദേ​ശങ്ങളും അ​യ​ച്ചി​രു​ന്നു. ഏറെ നാളുകൾക്കുശേ ഷം പ​ണം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് വി​വ​രം മ​ന​സിലായതെ​ന്നാ​ണ് ഡോ​ക്ട​ർ വ്യ​ക്ത​മാ​ക്കുന്നു.

ക​ഴി​ഞ്ഞ എ​ട്ടുമാ​സ​ക്കാ​ല​ത്തി​നി​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽനി​ന്നും പ​ല​രി​ൽ നി​ന്നാ​യി എ​ട്ടുകോ​ടി​യി​ൽപ്പ​രം രൂ​പ​യാ​ണ് ഇത്തരത്തിൽ സംഘം തട്ടിയത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും പ്രൊ​ഫ​ഷ​ണ​ലു​ക​ളാ​ണ്. എ​ന്നാ​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.