വീ​ടു​ക​യ​റി ആ​ക്ര​മ​ണം: നാ​ലം​ഗ സം​ഘം പി​ടി​യി​ൽ
Tuesday, May 7, 2024 7:03 AM IST
കാ​ട്ടാ​ക്ക​ട: മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലെ നാ​ലം​ഗ​സം​ഘം പി​ടി​യി​ൽ.

വി​ള​വൂ​ർ​ക്ക​ൽ വി​ല്ലേ​ജി​ൽ പ​ന​ങ്ങോ​ട് വാ​ർ​ഡ് സ്വ​ദേ​ശി​ക​ളാ​യ സ​ജി​ത് ച​ന്ദ്ര​ൻ (32), ഗി​രീ​ശ​ൻ ആ​ശാ​രി (38), ശ​ര​ത് ച​ന്ദ്ര​ൻ (33), വി​ഷ്ണു (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ള​വൂ​ർ​ക്ക​ൽ പി​ടാ​രം ച​ന്ത​യ്ക്ക് സ​മീ​പം പ്ര​സ​ന്ന ഭ​വ​നി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തി​രു​മ​ല സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നെ​യാ​ണ് പ്ര​തി​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​ത്. നാ​ലി​ന് രാ​ത്രി 8.30 നാ​യി​രു​ന്നു കേ​സി​നാ​സ്പ​തദമാ​യ സം​ഭ​വം. മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ പ്ര​തിക​ൾ ഉ​ണ്ണി​കൃ​ഷ്ണ​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ക​ഴു​ത്തി​ലെ എ​ല്ലു​ക​ൾ​ക്കു പൊ​ട്ട​ലു​ണ്ടാ​യി. ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ നാ​ലു​പേ​രും മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.