വീ​ടു​ക​യ​റി ആ​ക്ര​മ​ണം; ഒ​രാ​ള്‍ പി​ടി​യി​ല്‍
Wednesday, May 8, 2024 6:52 AM IST
വെ​ള്ള​റ​ട: വീ​ട്ടി​ല്‍​ക്ക​യ​റി യു​വാ​വി​നു നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പു​ല്ല​ന്തേ​രി പ​ണ്ടാ​ര​ത്ത​റ അ​ഭി​രാ​മ​ത്തി​ല്‍ സു​ദേ​വ​നെ ആ​ക്ര​മി​ച്ച പു​ല്ല​ന്തേ​രി തെ​ക്കേ​ന​ട ല​ക്ഷ്മി സ​ദ​ന​ത്തി​ല്‍ അ​മ​ല്‍ എ​ന്ന അ​ന​ന്തു​വാ​ണ് (23) പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ള്‍ ആ​ദ്യം സു​ദേ​വ​ന്‍റെ വീ​ടി​നു മു​ന്നി​ലെ​ത്തി അ​സ​ഭ്യം വി​ളി​ച്ച​തു കേ​ട്ടു പു​റ​ത്തി​റ​ങ്ങി​യ സു​ദേ​വ​നെ ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം മു​ഖ​ത്ത് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ സു​ദേ​വ​ന്‍റെ സ​ഹോ​ദ​ര ൻ ​ഗോ​പ​ന്‍, അ​യ​ല്‍​വാ​സി സു​ജാ​ത​ന്‍ എ​ന്നി​വ​രെ​യും പ്ര​തി​ക ൾ ​ആ​ക്ര​മി​ച്ചു.

മ​ര്‍​ദ​ന​ത്തി​ല്‍ സു​ദേ​വ​ന്‍റെ ര​ണ്ടു പ​ല്ല് ന​ഷ്ട​പ്പെ​ട്ടു. ഗു​രു​ത​ര പ​രി​ക്കേ​റ്റ സു​ദേ​വ​ന്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ക​ഞ്ചാ​വ് -ഗു​ണ്ടാ​സം​ഘ​മാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മ​റ്റ് പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി വെ​ള്ള​റ​ട പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

സം​ഭ​വ​ത്തി​ല്‍ എ​സ്എ​ന്‍​ഡി​പി യോ​ഗം കാ​ര​ക്കോ​ണം ശാ​ഖ​പു​ല്ല​ന്തേ​രി​യി​ല്‍ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നു കേ​സെ​ടു​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.