നൂ​റുമേ​നി​യു​മാ​യി വീ​ണ്ടും ശ്രീ​ചി​ത്രാ ഹോം
Thursday, May 9, 2024 1:47 AM IST
തിരുവനന്തപുരം: തു​ട​ർ​ച്ച​യാ​യി നൂ​റു ശ​ത​മാ​നം വി​ജ​യ​വു​മാ​യി ശ്രീ​ചി​ത്രാ ഹോ​മി​ലെ വി​ദ്യാ​ർ​ഥിക​ൾ. ഈ ​വ​ർ​ഷം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ 12 വി​ദ്യാ​ർ​ഥിക​ളും വി​ജ​യി​ച്ചു. വി​ജ​യി​ച്ച വി​ദ്യാ​ർ​ഥിക​ൾ​ക്ക് മ​ധു​ര​വു​മാ​യി മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ആ​ർ.എ​സ്. സു​രേ​ഷ് ബാ​ബു, ഡ​യ​റ്റി​ലെ മു​ൻ ഫാ​ക്ക​ൽ​ട്ടി ഡോ.​ കെ. ഗീ​താല​ക്ഷ്മി, "ന​ന്നാ​യ് വി​ജ​യി​ക്കാം' പ​ദ്ധ​തി ക​ൺ​വീ​ന​ർ ജെ.​എം. റ​ഹീം എ​ന്നി​വ​ർ ഹോ​മി​ലെ​ത്തി. ശ്രീ​ചി​ത്ര ഹോം ​സൂ​പ്ര​ണ്ട് വി. ​ബി​ന്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും മ​ധു​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സി. മ​ണി​ക​ണ്ഠ​ൻ, എ. ​അ​മ​ൽ, ബി.​എ​സ്. ​ശ്രീ​ല​ക്ഷ്മി, ജെ. ന​വ്യ, പി.എസ്. അ​ഞ്ജു, ആർ.എം. അ​ർ​ച്ച​ന, ​എ.എ​സ്. ന​ന്ദ​ന, ഫാ​ത്തി​മ, വൈ​ഷ്ണ​വി എ​സ്. നാ​യ​ർ, ബി​നു​ഷ, അ​രു​ണി​മ, എൻ. ല​ക്ഷ്മി എ​ന്നി​വ​രാ​ണു പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച വി​ദ്യാ​ർ​ഥിക​ൾ. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ന​ന്നാ​യി പ​ഠി​ക്കാം എ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു.