വിനോദസഞ്ചാരികളുടെ ബസ് അപകടത്തിൽപ്പെട്ടു: 26 പേർക്ക് പരിക്ക്
Thursday, May 9, 2024 2:08 AM IST
വി​ഴി​ഞ്ഞം: രാ​ജ​സ്ഥാ​നി​ൽനി​ന്നും കോ​വ​ളം കാ​ണാ​നെത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളുടെ ബ​സ് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 26 പേ​ർ​ക്ക് പ​രി​ക്ക്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ സീ​മാ ശ​ർമ (54), മ​ഹാ​ബീ​ർ പ്ര​സാ​ദ് (60), ശ​ങ്ക​ർ സിം​ഗ് (27), മ​ഞ്ചു​ബോ​റ (60), സ​ത്യ​നാ​രാ​യ​ണ​ൻ (60), കി​ര​ൺ ബേ​ബി (54), ശ​ശി​ക​ല (47) ര​ത്ത​ൻ സിം​ഗ് (62) അ​ട​ക്കം11 പേ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞു നാ​ലുമ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ടൂ​ർ പാ​ക്കേ​ജാ​യി കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ സം​ഘം നി​ര​വ​ധി ബ​സു​ക​ളി​ലാ​യി കോ​വ​ള​വും വി​വി​ധ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​വ​ളം ഗ്രോ​വ് ബീ​ച്ചി​ലേക്കു പുറപ്പെട്ടത്. ബീ​ച്ചി​ൽ എ​ത്തു​ന്ന​തി​നുമു​മ്പ് ലീ​ലാ ഹോ​ട്ട​ലിന്‍റെ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററിനു മു​ൻ​വ​ശ​ത്തെ റോ​ഡി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വി​നോ​ദ യാ​ത്ര​ക്കാ​രു​മാ​യെ​ത്തി​യ ബ​സു​ക​ളി​ൽ ഒ​ന്ന് എ​തി​രെവ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​നു സൈ​ഡ് കൊ​ടു​ക്കാ​ൻ ബ്രേ​ക്കിടുന്ന​തി​നി​ട​യി​ൽ പു​റ​കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് പി​ൻ​വ​ശ​ത്ത് ഇടിക്കുക​യാ​യി​രു​ന്നു. ഇ​ടി​ച്ച ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​ടി​യേ​റ്റ ബ​സി​ന്‍റെ പിറകിലും കേ​ടു​പാ​ടു​ക​ൾ പ​റ്റി.

സം​ഭ​വം അ​റി​ഞ്ഞു കോ​വ​ളം പോ​ലീ​സ് സ്ഥ​ല​ത്തെത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ്രോ​വ് ബീ​ച്ച് റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക്രെ​യി​നെ​ത്തി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സ് നീക്കിയാണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.