മാ​തൃ-​പി​തൃ​വേ​ദി ആ​ലം​ബ​ഹീ​ന​രു​ടെ ആ​ശ്ര​യമാ​ക​ണം: മാ​ർ തോ​മ​സ് ത​റ​യി​ൽ
Wednesday, May 15, 2024 5:41 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​തൃ-​പി​തൃ വേ​ദി ക​രു​ണ​യു​ടെ ശു​ശ്രൂ​ഷ​ക​രും ആ​ലം​ബ​ഹീ​ന​രു​ടെ ആ​ശ്ര​യ​വും ആ​ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു. ക​രു​ണ​യു​ടെ പ്ര​ചാ​ര​ക​രും വേ​ദ​നി​ക്കു​ന്ന​വ​രു​ടെ കൈ​ത്താ​ങ്ങു​മാ​യി നാം ​മാ​റു​ന്പോ​ൾ കു​രി​ശി​ന്‍റെ പ്ര​ത്യാ​ശ സം​ജാ​ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​തൃ-​പി​തൃവേ​ദി തി​രു​വ​ന​ന്ത​പു​രം ഫൊ​റോ​ന മേ​ഖ​ലാ​ത​ല കു​ടും​ബ സം​ഗ​മം "ന​സ്ര​ത്ത് മീ​റ്റ്-2024' ശ്രീകാര്യം എ​മ്മാ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ന​സി​ക രോ​ഗി​ക​ൾ​ക്കും ഓ​ട്ടി​സം ബാ​ധി​ച്ച​വ​ർ​ക്കും വേ​ണ്ടി​യു​ള്ള കാ​ട്ടാ​ക്ക​ട​യി​ലെ എ​ലോ​യി​സ് മി​നി​സ്ട്രി​ക്ക്, ഫൊ​റോ​നാസ​മി​തി​യും വി​വി​ധ യൂ​ണി​റ്റു​ക​ളും സ​മാ​ഹ​രി​ച്ച തു​ക ബി​ഷ​പ് കൈ​മാ​റി.

മാ​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​നു​മോ​ൾ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂർദ് ഫൊ​റോ​ന വി​കാ​രി ഫാ. ​മോ​ർ​ളി കൈ​ത​പ്പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​ സെ​ബാ​സ്റ്റ്യ​ൻ മു​ട്ടം​തൊ​ട്ടി​ൽ, ഫാ.​ ബ്ല​സ് ക​രി​ങ്ങ​ണാ​മ​റ്റം, ജി​നോ​ദ് ഏ​ബ്ര​ഹാം, സി​സ്റ്റ​ർ ജെ​യി​ൻ മേ​രി, ടോ​മി പ​ട്ട​ശേ​രി, ആ​ൻ​സി ബി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ മു​ര​ളി ആ​ന​ന്ദ്, ബ്ല​സി​മോ​ൾ പി. ​ദേ​വ​സ്യ, സ​ജി ആ​ന്‍റ​ണി, സെ​ലി​ൻ, സെ​ബാ​സ്റ്റ്യ​ൻ, ലി​ൻ​സി ജി​നു, ബെ​ൻ​സി സ്ക​റി​യ, എ​മ്മാ​വൂ​സ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ശീ​ത​ൾ ബി​നോ, ജോ​ണ്‍ പി. ​ജോ​ബ് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.