35 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
Thursday, May 9, 2024 7:32 AM IST
വ​ണ്ടൂ​ര്‍: വ​ണ്ടൂ​രി​ല്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തു​ക​യാ​യി​രു​ന്ന 35 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. മ​ഞ്ചേ​രി തു​റ​ക്ക​ല്‍ സ്വ​ദേ​ശി പു​തു​ശേ​രി മ​ഠ​ത്തി​ല്‍ മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ ജ​ബ്ബാ​റി​ല്‍ (44) നി​ന്നാ​ണ് പോ​ലീ​സ് തു​ക പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ കൂ​രി​ക്കു​ണ്ട് ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.
പ​ണം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച മാ​രു​തി ആ​ള്‍​ട്ടോ കാ​റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ബി​ഗ് ഷോ​പ്പ​റി​ല്‍ മു​ന്‍ സീ​റ്റി​ന്‍റെ അ​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. വ​ണ്ടൂ​ര്‍ എ​സ്ഐ ടി.​പി. മു​സ്ത​ഫ, സി​പി​ഒ ബൈ​ജു, എ​സ്ഡി​പി​ഒ ഗ​ണേ​ശ​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.