നൂ​റി​ലേ​റെ വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വീ​ട്ടി​ത്ത​ടി​ക്ക് ലേ​ല​ത്തി​ല്‍ ല​ഭി​ച്ച​ത് 8.76 ല​ക്ഷം
Friday, May 10, 2024 5:31 AM IST
നി​ല​മ്പൂ​ര്‍: 115 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വീ​ട്ടി മു​ത്ത​ശി​യു​ടെ ഒ​രു ക​ഷ​ണ​ത്തി​ന് ല​ഭി​ച്ച​ത് 8,76,598 രൂ​പ. വ​നം വ​കു​പ്പി​ന്‍റെ നി​ല​മ്പൂ​ര്‍ അ​രു​വാ​ക്കോ​ട് സെ​ന്‍​ട്ര​ല്‍ ഡി​പ്പോ​യി​ല്‍ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് ഈ ​വി​ല ല​ഭി​ച്ച​ത്.

ക​രു​ളാ​യി നെ​ടു​ങ്ക​യം ഡി​പ്പോ പ​രി​സ​ര​ത്തെ 1909 തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ല്‍ നി​ന്ന് ഉ​ണ​ങ്ങി വീ​ണ വീ​ട്ടി​മ​ര​ത്തി​ന്‍റെ ഏ​ഴ് ക​ഷ​ണ​ങ്ങ​ളാ​ണ് ലേ​ല​ത്തി​ന് വ​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ട് ക​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു ലേ​ല​ത്തി​ലെ താ​ര​ങ്ങ​ള്‍. ഇ​തി​ല്‍ ഒ​ന്ന് ലേ​ല​ത്തി​ല്‍ പോ​യി​ല്ല.

2.70 മീ​റ്റ​ര്‍ വ​ണ്ണ​വും 4.85 മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള ത​ടി​യാ​ണ് ലേ​ല​ത്തി​ല്‍ പോ​യ​ത്. സ​ര്‍​ക്കാ​ര്‍ ഇ​തി​ന് ഘ​ന​മീ​റ്റ​റി​ന് മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ക​ണ​കാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ല്‍ നി​ന്ന് 500 രൂ​പ കൂ​ടു​ത​ലാ​യി ല​ഭി​ച്ചു. 29 ലോ​ട്ടാ​ണ് ലേ​ല​ത്തി​ല്‍ പോ​യ​ത്. ഇ​തി​ന് 26,91,287 രൂ​പ ല​ഭി​ച്ചു.