കണ്ണൂർ: കർഷകരാണ് രാജ്യപുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നതെന്ന് കിസാൻ സഭ ജോ. സെക്രട്ടറി ഇ.പി. ജയരാജൻ. ദേശീയ കർഷക പ്രക്ഷോഭത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പാലിക്കുക, കാർഷിക കടം എഴുതി തള്ളുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡൽഹി ചലോ സമരത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ സംയുക്ത കർഷക മോർച്ച ആഹ്വാന പ്രകാരം ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് എ. പ്രദീപൻ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ, വെള്ളോറ നാരായണൻ കല്യാട്ട് പ്രേമൻ, കെ.ജെ. ജോസഫ്, സി.പി. ഷൈജൻ, കെ.എം. വിജയൻ എന്നിവർ പ്രസംഗിച്ചു.
കേരള കർഷകസംഘം, കിസാൻസഭ, കർഷക യൂണിയൻ (എം), കിസാൻജനത (എസ്), കിസാൻ ജനത (എൽജെഡി), കർഷക കോൺഗ്രസ് (എസ്), കേരള കർഷക യൂണിയൻ (സ്കറിയ), ജനാധിപത്യ കർഷക യൂണിയൻ, നാഷണലിസ്റ്റ് കിസാൻസഭ എന്നീ സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.