കു​ഴ​ൽ​ക്കി​ണ​ർ ലോ​റി​യി​ൽ ക​ട​ത്തി​യ ഡീ​സ​ൽ പി​ടി​കൂ​ടി
Tuesday, May 7, 2024 1:21 AM IST
മാ​ഹി: മൂ​ല​ക്ക​ട​വി​ലെ പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്ന് കു​ഴ​ൽ​ക്കി​ണ​ർ ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 3500 ലി​റ്റ​ർ ഡീ​സ​ൽ കേ​ര​ള പോ​ലീ​സ് പി​ടി​കൂ​ടി. മാ​ഹി-​കേ​ര​ള അ​തി​ർ​ത്തി​യാ​യ കോ​പ്പാ​ല​ത്ത് വ​ച്ച് ത​ല​ശേ​രി ഡി​വൈ​എ​സ്പി സി​ബി ടോം, ​ന്യൂ​മാ​ഹി എ​സ്ഐ യു.​കെ. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഡീ​സ​ൽ ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഡീ​സ​ൽ ക​ട​ത്തു​ന്ന​ത് പി​ടി​കൂ​ടി​യ​ത്.

കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്കാ​നു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഘ​ടി​പ്പി​ച്ച ലോ​റി​യി​ൽ പ്ര​ത്യേ​ക അ​റ നി​ർ​മി​ച്ച് ഇ​തി​ലും കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള കം​പ്ര​സ​റി​നു​ള്ളി​ലും നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു ഡീ​സ​ൽ. മാ​ഹി​യി​ൽ നി​ന്ന് പ​ട്ടാ​ന്പി​ലേ​യി​ക്ക് പോ​കു​ന്ന​താ​യി​രു​ന്നു ലോ​റി. ഡ്രൈ​വ​ർ പ​ട്ടാ​ന്പി സ്വ​ദേ​ശി വി.​ജെ. ഷൗ​ക്ക​ത്ത​ലി​യെ​യും സ​ഹാ​യി​യാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ​യും ഡീ​സ​ൽ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കു​ഴ​ൽ​ക്കി​ണ​ർ ലോ​റി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.