ചങ്ങനാശേരി: ഫാമിലി അപ്പോസ്തലേറ്റ് ചങ്ങനാശേരി അതിരൂപതാ മാതൃ-പിതൃവേദി സംഘടനകളുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അതിരൂപത പാസ്റ്ററല്‍ സെന്ററില്‍ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ അധ്യക്ഷതയില്‍ നടന്ന യോഗ ത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പിതൃവേദിയുടെ പ്രസിഡന്റായി ജിനോദ് മൂപ്പാശേരില് (തിരുവനന്തപുരം ഫൊറോന), മാതൃവേദി പ്രസിഡന്റായി ബീന മറ്റത്തിലും (ചങ്ങനാശേരി ഫൊറോനാ), സെക്രട്ടറിമാരായി ജോഷി കൊല്ലാപുരം (തൃക്കൊടിത്താനം ഫൊറോന), മിനി അത്തിക്കളം (കോട്ടയം ഫൊറോന), ട്രഷറര്‍മാരായി സോയി മാമ്മൂട്ടില്‍ (കൊല്ലം ഫൊറോന), ടെസി ചേന്നമറ്റം (കുറുമ്പനാടം ഫൊറോന) എന്നിവരും വൈസ് പ്രസിഡന്റുമാരായി സൈബു കുന്നപ്പള്ളിയില്‍ (കുടമാളൂര്‍ ഫൊറോന), സാലിമ്മ വെട്ടികാട്കടുത്താനം (തൃക്കൊടിത്താനം ഫൊറോന) എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി തോമസ് തുണ്ടിയില്ച്ചിറ (പുളിങ്കുന്ന് ഫൊറോന), സാലി ഇത്തിത്തറ (മണിമല ഫൊറോന) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
അതിരൂപതയിലെ മാതൃവേദി സെനറ്റ് അംഗങ്ങള്‍ ആന്‍സി ചേന്നോത്ത് (നെടുംകുന്നം ഫൊറോന), ലാലിമ്മ കാലായില്‍ (ചങ്ങനാശേരി ഫൊറോന)എന്നിവരാണ്. വിവിധ ഫൊറോനകളില്നിന്നു കൗണ്‍സിലര്‍മാരായി എത്തിയ സെബാസ്റ്റ്യന്‍ പത്തില്‍, റോയി വേലിക്കെട്ടില്‍, ഷിബു ഏദന്‍, മാത്യു വെണ്‍പറമ്പില്‍, ജോണ്‍ പൊന്മാങ്കല്, റൂബി ഐവാടശേരി, ബിജു പറമ്പില്‍, തോമസ് കളപ്പുരക്കല്‍ പുത്തന്‍പുരയില്‍, ടോണ്‍ മാറാട്ടുകളം, ജോജന്‍ കൊച്ചുവീട്ടില്‍, വര്‍ഗീസ് മേപ്പുറത്ത്, സണ്ണി മാപ്പിളശേരി, സിബി പാറപ്പ, ലാലമ്മ സെന്റ് ജോര്‍ജ് ഭവന്, ബെസ്റ്റി മറ്റത്തില്‍, റെയ്ച്ചല്‍ പുത്തന്‍പുരയില്‍, സോളി തോട്ടുങ്കല്‍, മെര്‍ലിറ്റ് കിഴക്കേ വാലയില്‍, ഷേര്‍ളി ചക്കച്ചംപറമ്പില്, എലിസബത്ത് തലാപ്പിള്ളില്‍, അജയ്മോള് ഞാറപ്പറമ്പില്‍, അന്നമ്മ പുത്തന്‍ചിറ, എല്‍സമ്മ കൊച്ചുപ്ലാക്കല്‍, ബിനു തടത്തേല്‍, ഏലിയാമ്മ കോനാട്ട്, ലിറ്റി കൈവന്തടത്തില് എന്നിവര്‍ അതിരൂപത ആനിമേഷന്‍ എക്സിക്യൂട്ടീവ് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.
25ന് നടക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനത്തില്‍ പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടക്കും. ചങ്ങനാശേരി അതിരൂപതാ മാതൃവേദി സെനറ്റ് അംഗമായ ആന്‍സി മാത്യു ചേന്നോത്ത് മാതൃവേദി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.