ശി​ല്‍​പശാ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, May 7, 2024 11:14 PM IST
കൊ​ല്ലം: ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ര​ണ്ടു ശി​ല്‍​പശാ​ല​ക​ള്‍​ക്ക് കൊ​ല്ലം ജി​ല്ല​യി​ല്‍ തു​ട​ക്കം​കു​റി​ച്ചു.

കൊ​ല്ലം സി ​ഫോ​ര്‍ യു ​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്‍​പശാ​ല​യി​ല്‍ ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ഷ​ന്‍ 2030 സ്റ്റേ​റ്റ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അം​ജി​ത്കു​മാ​ര്‍, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ റോ​ബി​ന്‍ പോ​ള്‍ എന്നിവർ പ്രസംഗിച്ചു.

പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ വെ​ല്ലു​വി​ളി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും എ​ന്ന വി​ഷ​യം ആ​ല്‍​ഫ ചെ​യ​ര്‍​മാ​ന്‍ കെ.​എം.​നൂ​ര്‍​ദീ​ന്‍ അ​വ​ത​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ച​ര്‍​ച്ച​യും ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ന​ട​ന്നു. കൊ​ല്ലം കോ​ര്‍​പറേ​ഷ​നെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി പു​തി​യ ലി​ങ്ക് സെ​ന്‍റ​ര്‍ തു​ട​ങ്ങു​ന്ന​തി​നാ​യി സ​ബീ​ന സ​ലിം - പ്ര​സി​ഡ​ന്‍റ്, രാ​ജ​ല​ക്ഷ്മി, ഷീ​ജ എം- ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, പ്രീ​ത മ​നോ​ജ് - സെ​ക്ര​ട്ട​റി, ബി​ന്ദു ശ്രീ​ലാ​ല്‍- മി​നി എ.- ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജ​യ​ല​ക്ഷ്മി- ട്ര​ഷ​റ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി.

2030നു ​മു​മ്പ് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​ന​കീ​യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലി​ങ്ക് സെ​ന്‍റ​റു​ക​ളും ഹോ​സ്പീ​സു​ക​ളും സ്ഥാ​പി​ച്ച് അ​നാ​വ​ശ്യ​മാ​യി വേ​ദ​ന​ക​ള​നു​ഭ​വി​ക്കാ​ത്ത കേ​ര​ള സ​മൂ​ഹ​ത്തി​നാ​യു​ള്ള ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ പ​ദ്ധ​തി​യാ​ണ് വി​ഷ​ന്‍ 2030.